നാളെ കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പിലെ സൂപ്പർ എട്ടു മത്സരത്തിൽ ഇംഗ്ലണ്ടും ന്യൂസിലൻഡും ഏറ്റുമുട്ടുന്നു. ഇംഗ്ലണ്ട് സെമി ഉറപ്പിച്ചിട്ടാണ് വരുന്നതെങ്കിൽ ഈ മത്സരം ജയിച്ച് സെമി യോഗ്യത നേടാനാണ് ന്യൂസിലൻഡിന്റെ വരവ്.ആദ്യ റൗണ്ടിൽ ഒന്ന് വിയർത്തെങ്കിലും സൂപ്പർ എട്ട് ഘട്ടത്തിൽ തുടർച്ചയായ വിജയങ്ങളാണ് ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ചത്. ആദ്യ സൂപ്പർ എട്ട് മത്സരത്തിൽ ശ്രീലങ്കക്കെതിരെ 51 റൺസിന്റെ വിജയവും, പല്ലെക്കലയിൽ പാക്കിസ്ഥാനെതിരെ രണ്ടു വിക്കറ്റിന്റെ വിജയവുമായിരുന്നു ഇംഗ്ലണ്ട് നേടിയത്. ഹാരി ബ്രൂക്കിന്റെ റെക്കോർഡ് സെഞ്ച്വറി ആണ് പാകിസ്താനെതിരെ ഇംഗ്ലണ്ടിന് നിർണായക വിജയം സമ്മാനിച്ചതു. അദ്ദേഹം മികച്ച ഫോം തുടരുമെന്ന പ്രതീക്ഷയിലാണ് ഓരോ ഇംഗ്ളണ്ട് ആരാധകനും. പ്രത്യേകിച്ച് മറ്റു ബാറ്റർമാർ താളം കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോൾ. ജോഫ്ര അർച്ചർ ഇതുവരെ പ്രതീക്ഷകൾക്കൊത്തുയർന്നില്ലെങ്കിലും അദ്ദേഹം ഫോമിലെത്തിയാൽ എതിരാളികൾ വിയർക്കും.Also Read: ചെന്നൈയിൽ സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം; സഞ്ജു പുറത്ത്മറുവശത്ത്, ന്യൂസിലൻഡിനു സെമി പ്രവേശം ഉറപ്പിക്കാൻ വിജയം വേണം . ഇല്ലെങ്കിൽ പാകിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിന്റെ ഫലം അവരുടെ മുന്നേറ്റത്തെ സ്വാധീനിക്കും. അവരുടെ പ്രതീക്ഷ പ്രധാനമായും നായകൻ മിച്ചൽ സാന്റ്നേരിന്റെ ഓൾ റൌണ്ട് മികവിലാണ്. പ്രേമദാസ സ്റ്റേഡിയയിൽ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നാലും ആദ്യ ബാറ്റിംഗ് ചെയ്ത ടീമാണ് ജയിച്ചത്. അതിനാൽ ടോസ് നിർണ്ണായകമായേക്കാം.The post കൊളംബോയിൽ സെമി ഉറപ്പിക്കാൻ ന്യൂസിലൻഡ്, വിജയം തുടരാൻ ഇംഗ്ലണ്ട് appeared first on Kairali News | Kairali News Live.