അമ്മയുടെ മരണ വിവരം തന്നെ ഏറെ ദുഃഖിതനാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ മരണം വിവരം അറിയിക്കാൻ വാക്കുകൾ പുറത്തേക്ക് വരാത്ത അവസ്ഥ വന്നുവെന്ന് കണ്ടും മിണ്ടിയും ഇരുവർ’ അഭിമുഖത്തിൽ അദ്ദേഹം തുറന്നു പറഞ്ഞു. തിരുവനന്തപുരത്ത് പാർട്ടി സെക്രട്ടേറിയറ്റ് മെമ്പറായി പ്രവർത്തിച്ചിരുന്ന കാലത്താണ് ഈ സംഭവമെന്ന് അദ്ദേഹം ഓർക്കുന്നു.ഒരു ദിവസം ഭാര്യ കമല വിളിച്ചപ്പോൾ സംസാരത്തിൽ വന്ന വ്യത്യാസത്തിൽ നിന്നും അമ്മയുടെ ആരോഗ്യനിലയിൽ എന്തോ പ്രശ്നമുണ്ടെന്ന് മനസിലായതിന് പിന്നാലെ വീട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തിയപ്പോൾ അമ്മ കിടപ്പിലായിരുന്നു. അമ്മയെ എഴുന്നേറ്റ് ഇരുത്തിയപ്പോൾ അമ്മ അദ്ദേഹത്തിൻ്റെ ദേഹത്ത് ചാരിയിരിക്കുകയും അമ്മയ്ക്ക് ലേശം വെള്ളം കൊടുക്കുകയും ചെയ്തുവെന്ന് അദ്ദേഹം ഓർക്കുന്നു.ALSO READ: ‘ഒന്നും മാതാപിതാക്കളിൽ നിന്ന് മറച്ചുവെക്കരുത്’; മുഖ്യമന്ത്രിക്ക് പുതുതലമുറയോട് പറയാനുള്ളത്…അമ്മ ഏതു നിമിഷവും മരിക്കുമെന്ന് അറിയാമായിരുന്നു. ആ സമയത്ത് താനും ഭാര്യയും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അമ്മ മരിച്ച വിവരം പുറത്തുള്ളവരോട് പറയാൻ വേണ്ടി മുറിക്ക് പുറത്തിറങ്ങിയെങ്കിലും, ആ സമയത്ത് വാക്കുകൾ പുറത്തേക്ക് വരാത്ത ഒരു അവസ്ഥ ഉണ്ടായെന്നും ഒരാളെ കണ്ടപ്പോൾ ഒരക്ഷരം പോലും സംസാരിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.The post ‘ആ മരണം വിവരം അറിയിക്കാൻ വാക്കുകൾ പുറത്തേക്ക് വരാത്ത അവസ്ഥ വന്നു’; ‘കണ്ടും മിണ്ടിയും ഇരുവറിൽ’ മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.