സതീശൻ്റെ കള്ളങ്ങൾ പറയൂ സമ്മാനം നേടൂ…; വ്യത്യസ്ഥമായ മത്സരവുമായി ഡിവൈഎഫ്ഐ

Wait 5 sec.

ദിവസേന കള്ളങ്ങൾ പറയുന്ന കേരളത്തിൻ്റെ പ്രതിക്ഷ നേതാവിനെ തുറന്ന് കാട്ടാൻ വ്യത്യസ്ഥമായ പരിപാടിയുമായെത്തിയിരിക്കുകയാണ് ഡി വൈ എഫ് ഐ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തുന്ന നുണപ്രചരണങ്ങളെ അടിസ്ഥാനമാക്കി ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് മത്സരം സംഘടിപ്പിച്ചത്. പുതിയ ബസ്സ് സ്റ്റാൻഡിൽ നടന്ന പരിപാടി ഡി വൈ എഫ് ഐ സംസ്ഥാന പ്രസി‍ഡൻ്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിനെതിരെ നുണപ്രചരണം നടത്തുന്ന സതീശനെ ജന മദ്ധ്യത്തിൽ തുറന്നുകാട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി മത്സരം നടത്തിയത്. Also read: വിദ്യാഭ്യാസ യോഗ്യത വ്യാജം; മൂവാറ്റുപുഴ നഗരസഭയില്‍ ചെയർപേഴ്സണെതിരെ എല്‍ഡിഎഫ് പ്രതിഷേധം ശക്തംവ്യത്യസ്തമായ പ്രതിഷേധ പരിപാടി കാണാനും കേൾക്കാനുമായി നിരവധി പേരാണ് കോഴിക്കോട് പുതിയ സറ്റാൻ‍ഡിൽ എത്തിയത്. കേരളത്തിലെ പരാജയപ്പെട്ട പ്രതിപക്ഷത്തെ ഡിവൈഎഫ്ഐ തുറന്നു കാട്ടുമെന്ന് സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ 17 കള്ളങ്ങൾ രണ്ട് മിനുട്ടിൽ പറഞ്ഞ ശ്രീനന്ദ ഒന്നാം സ്ഥാനം നേടി.The post സതീശൻ്റെ കള്ളങ്ങൾ പറയൂ സമ്മാനം നേടൂ…; വ്യത്യസ്ഥമായ മത്സരവുമായി ഡിവൈഎഫ്ഐ appeared first on Kairali News | Kairali News Live.