മന്ത്രി വീണ ജോർജ്ജിനടുത്തേക്ക് കെ എസ് യു പ്രവർത്തകർ എത്തിയിട്ടില്ല എന്ന വി ഡി സതീശൻ ഉൾപ്പെടെ കോൺഗ്രസ്സ് നേതാക്കളുടെ കള്ളപ്രചാരണം പൊളിയുന്ന ദൃശ്യങ്ങൾ പുറത്ത്. ആക്രമണത്തിന് പിന്നാലെ മന്ത്രിക്ക് പൊലീസ് തീർത്ത സുരക്ഷാ വലയത്തിനകത്ത് നിന്ന് കരിങ്കൊടി ഉയർത്തിക്കാട്ടുന്ന കെ എസ് യു ക്കാരൻ്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മന്ത്രിക്ക് തൊട്ടടുത്ത് നിന്നാണ് പൊലീസ് കെ എസ് യു ക്കാരെ പിടിച്ച് മാറ്റുന്നതെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്. കരിങ്കൊടിയുമായി മന്ത്രിക്ക് അടുത്തെത്തുന്നതിന് മുൻപേ കെ എസ് യു ക്കാരെ പൊലീസ് പിടിച്ചു മാറ്റിയിരുന്നു എന്നാണ് കോൺഗ്രസ്സ് നേതാക്കളുടെ വാദം. എന്നാൽ ഈ പ്രചാരണം കള്ളമെന്ന് തെളിയുന്നതാണ് പുറത്ത് വന്ന ദൃശ്യങ്ങൾ.Also read: ‘മുസ്ലിം ലീഗ് ഇല്ലാതായാൽ കേരളം ഉണ്ടാവില്ല’; വി.ഡി. സതീശന്റെ പ്രസ്താവന കേരളീയ പൊതുസമൂഹത്തോടുള്ള വെല്ലുവിളി ?ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത് ഇങ്ങനെ. ഒളിച്ചിരിക്കുകയായിരുന്ന കെ എസ് യുക്കാർ അപ്രതീക്ഷിതമായി മന്ത്രിക്ക് നേരെ പാഞ്ഞടുക്കുന്നു. ഉടൻ പൊലീസ് മന്ത്രിക്ക് സുരക്ഷാ വലയം തീർക്കുന്നു. സുരക്ഷ വലയത്തിനകത്ത് മന്ത്രിക്ക് തൊട്ടടുത്തുണ്ടായിരുന്ന കെ എസ് യുക്കാരൻ കരിങ്കൊടി ഉയർത്തിക്കാട്ടുന്നു. ഇതിനിടയിലാണ് മന്ത്രിക്ക് പരിക്കേൽക്കുന്നത്. പിന്നാലെ മന്ത്രി കെ എസ് യു ക്കാരോട് ക്ഷോഭിക്കുന്നു. മന്ത്രി ക്ഷോഭിക്കുന്ന രണ്ടാം ഭാഗത്തുള്ള ദൃശ്യങ്ങൾ മാത്രം കാട്ടിയാണ് കോൺഗ്രസ്സ് നേതാക്കളുടെ നുണപ്രചാരണം. പൊലീസ് വലയത്തിന് പുറത്തുള്ള ക്യാമറകളിൽ കാണുന്നത് പൊലീസുകാരെ മാത്രം. കരിങ്കൊടി തലയ്ക്ക് മുകളിൽ ഉയർത്തിക്കാട്ടിയത് കൊണ്ട് മാത്രമാണ് പൊലീസ് വലയത്തിനത്ത് മന്ത്രിക്ക് തൊട്ടടുത്ത് കെ എസ് യുക്കാരൻ ഉണ്ടെന്ന് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.The post മന്ത്രി വീണ ജോർജ്ജിനെതിരെ നടന്ന കെ എസ് യു പ്രതിഷേധം: സുരക്ഷാ വലയത്തിനകത്ത് മുഷ്ടിചുരുട്ടി പ്രവർത്തകർ; കോൺഗ്രസ് പ്രചാരണം പൊളിയുന്നു appeared first on Kairali News | Kairali News Live.