വയനാട് പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാരിനെതിരെ വ്യാജ പ്രചാരണങ്ങളും കുത്തിത്തിരിപ്പ് പ്രവർത്തനങ്ങളും നടത്തുന്ന കോൺഗ്രസിനെ തള്ളി മുസ്ലിംലീഗ്. ദുരന്തബാധിതർക്ക് വീട് വെക്കാൻ സർക്കാർ ഞങ്ങളെയും സഹായിച്ചിട്ടുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദുരന്തബാധിതർക്കായി ലീഗ് ഭൂമി എടുക്കുമ്പോൾ പല ഭൂമി പ്രശ്നങ്ങളും ഉണ്ടായിരുന്നു. സർക്കാർ സഹായിച്ചത് കൊണ്ടാണ് ഞങ്ങൾക്ക് വീട് പണിയാൻ കഴിഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദുരന്തബാധിതർക്ക് വീട് കിട്ടുക എന്നുള്ളതായിരുന്നു എല്ലാവരുടെയും പ്രധാന ലക്ഷ്യം. അതിന് സർക്കാർ പിന്തുണ നൽകി. സർക്കാർ വീടുകൾക്ക് മുഴുവൻ സപ്പോർട്ടും നൽകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.updating…The post വയനാട് പുനരധിവാസം: കോൺഗ്രസിനെ തള്ളി മുസ്ലിംലീഗ്; ലീഗ് ഭൂമി ഏറ്റെടുക്കുമ്പോൾ ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ സഹായിച്ചതായി പി കെ കുഞ്ഞാലിക്കുട്ടി appeared first on Kairali News | Kairali News Live.