ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ എസ് യു നടത്തിയ ആക്രമണം ആസൂത്രിത നീക്കമെന്ന് പി കെ ശ്രീമതി ടീച്ചർ. ജനാധിപത്യപരമായ പ്രതിഷേധത്തിനുള്ള അവകാശത്തെ മറികടന്ന്, ഒരു ഭരണാധികാരിയുടെ സഞ്ചാരസ്വാതന്ത്ര്യം തടയുകയാണ് ഉണ്ടായത്. പൊലീസുകാരെ പോലും തള്ളിമാറ്റിയാണ് പ്രവർത്തകർ മന്ത്രിക്ക് നേരെ ചാടിവീണത്. വീണാ ജോർജ് ഒരു വനിതാ മന്ത്രിയായതു കൊണ്ടാണ് ഇത്രമാത്രം മോശമായ രീതിയിൽ അവർക്ക് നേരെ അതിക്രമം ഉണ്ടായതെന്നും പി കെ ശ്രീമതി ടീച്ചർ ചൂണ്ടിക്കാട്ടി. വീണാ ജോർജിനെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം, പ്രതികരിക്കുകയായിരുന്നു അവർ. ALSO READ; മന്ത്രി വീണാ ജോർജ്ജിനെതിരായ കെ എസ് യു ആക്രമണം: നിലവിൽ നൽകുന്ന ചികിത്സ തൃപ്തികരം; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്മന്ത്രി അതീവ ക്ഷീണിതയും മാനസികമായി തളർന്ന നിലയിലുമാണെന്നും പി കെ ശ്രീമതി ടീച്ചർ വ്യക്തമാക്കി. റെയിൽവേ പ്ലാറ്റ്‌ഫോമിനുള്ളിൽ കടന്ന് ഇത്തരമൊരു അതിക്രമം നടത്താൻ കെ എസ് യു പ്രവർത്തകർക്ക് മറ്റാരുടെയോ നിർദ്ദേശം ലഭിച്ചിട്ടുണ്ടാകാം. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഇത്തരത്തിലുള്ള കാടത്തത്തിനെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുറ്റക്കാരെ വെറുതെ വിടരുതെന്നും അവർ ആവശ്യപ്പെട്ടു.The post ‘ആരോഗ്യമന്ത്രിക്കെതിരെ നടന്നത് ആസൂത്രിത നീക്കം’; വീണാ ജോർജിനെ ആശുപത്രിയിലെത്തി സന്ദർശിച്ച് പി കെ ശ്രീമതി ടീച്ചർ appeared first on Kairali News | Kairali News Live.