പ്രിസ്‌ക്രിപ്‌ഷൻ ഇല്ലാതെ മരുന്ന് നൽകിയാൽ പിടിവീഴും; സൗദിയിൽ പരിശോധന ശക്തം

Wait 5 sec.

ലൈസൻസുള്ള ഡോക്ടറുടെ അംഗീകൃത കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകളും വണ്ണം കുറയ്ക്കാനുള്ള മരുന്നുകളും വിതരണം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഫാർമസിസ്റ്റുകൾ നേരിട്ട് ഇത്തരം മരുന്നുകൾ വിതരണം ചെയ്യുന്നത് തടയുന്നതിനായി രാജ്യത്തുടനീളം പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനുമാണ് മന്ത്രാലയത്തിന്റെ ഈ നീക്കം.മെഡിക്കൽ മേൽനോട്ടമില്ലാതെ ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് ഗുരുതരമായ പാർശ്വഫലങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വണ്ണം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകൾക്കും ആന്റിബയോട്ടിക്കുകൾക്കുമാണ് പരിശോധനയിൽ മുൻഗണന നൽകുന്നത്.ആരോഗ്യ മേഖലയിലുള്ളവരും ഫാർമസികളും മരുന്ന് വിതരണവുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും കർശനമായി പാലിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 937 എന്ന യൂണിഫൈഡ് കോൾ സെന്റർ വഴി റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോടും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.The post പ്രിസ്‌ക്രിപ്‌ഷൻ ഇല്ലാതെ മരുന്ന് നൽകിയാൽ പിടിവീഴും; സൗദിയിൽ പരിശോധന ശക്തം appeared first on Arabian Malayali.