ഈസ്റ്റ് ആഫ്രിക്കയിലെ നികുതി നിയമരംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച മലയാളി യുവാവിന് ലോക മലയാളി ഫെഡറേഷന്റെ (World Malayali Federation) അഭിനന്ദനം. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഈസ്റ്റ് ആഫ്രിക്കൻ സ്കൂൾ ഓഫ് ടാക്സേഷനിൽ (East African School of Taxation) നിന്ന് ടാക്സ് ആൻഡ് റെവന്യൂ അഡ്മിനിസ്ട്രേഷനിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ (Post Graduate Diploma in Tax and Revenue Administration) വിജയകരമായി പൂർത്തിയാക്കിയ ശ്രീ നിപിൻ എച്ച്. എസ്.-നെയാണ് ഫെഡറേഷൻ ആദരിച്ചത്.Also read: എഐക്കും ലജ്ജ തോന്നും! അടുത്ത തവണ ഇതൊക്കെ കോൺഗ്രസ് ശ്രദ്ധിക്കുമല്ലോ ? മന്ത്രി വീണാ ജോർജിനെ ‘Roral’ പൊലീസ്’ ആക്രമിക്കുന്ന ഫോട്ടോയുമായി കോൺഗ്രസ്ഈ ഉന്നത യോഗ്യത നേടുന്ന ആദ്യ കേരളീയനാണ് നിപിൻ എന്നത് ഈ നേട്ടത്തിന്റെ തിളക്കം ഇരട്ടിപ്പിക്കുകയാണ്. തന്റെ സമർപ്പണവും പ്രൊഫഷണൽ മികവും കൊണ്ട് ആഫ്രിക്കയിലെ മലയാളി സമൂഹത്തിന് അദ്ദേഹം അഭിമാനമായി മാറിയിരിക്കുന്നു. നിപിന്റെ ഈ വിജയം ലോകമെമ്പാടുമുള്ള മലയാളി യുവാക്കൾക്ക് വലിയ പ്രചോദനമാണെന്ന് വേൾഡ് മലയാളി ഫെഡറേഷൻ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് സംഘടന ഹൃദയം നിറഞ്ഞ ആശംസകൾ.The post ആഫ്രിക്കയിലെ നികുതി നിയമരംഗത്ത് തിളക്കമാർന്ന നേട്ടവുമായി മലയാളി; നിപിൻ എച്ച്. എസിന് വേൾഡ് മലയാളി ഫെഡറേഷന്റെ ആദരം appeared first on Kairali News | Kairali News Live.