ആശ സംഗമം 2026: പതിനാല് ജില്ലകളിൽ നിന്നായി ഒ‍ഴുകിയെത്തിയത് 1600ൽ പരം ആശമാർ

Wait 5 sec.

തലസ്ഥാന നഗരിയിൽ ഒത്തുകൂടി ആശമാർ. 14 ജില്ലകളിൽ നിന്നായി 1600ൽ പരം ആശമാരാണ് പങ്കെടുത്തത്. ആശ സംഗമം 2026 എന്ന പരിപാടിയിൽ മുതിർന്ന സിപിഐഎം നേതാവ് പി കെ ശ്രീമതി ടീച്ചറും പങ്കെടുത്തു. പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന മന്ത്രി വീണാ ജോർജിന് വരാൻ സാധിച്ചില്ലെന്നും കെഎസ്‌യു പ്രവർത്തകരുടെ ഭാഗത്തുനിന്ന് അങ്ങേയറ്റം ഹീനമായ പ്രവർത്തിയാണ് നടന്നതെന്നും പി കെ ശ്രീമതി ടീച്ചർ പറഞ്ഞു.ആരോഗ്യ കേരളത്തിന്‍റെ കരുത്തരായ ആശമാരാണ് തലസ്ഥാന നഗരിയിൽ ഒത്തുകൂടിയത്. 14 ജില്ലകളിൽ നിന്നും നിരവധി ആശാന്മാരാണ് നിശാഗന്ധിയിൽ എത്തിയത്. മുതിർന്ന ആശമാരെ ആദരിച്ചും ഓരോ ജില്ലയിൽ നിന്നുള്ള കലാപരിപാടികൾ അരങ്ങേറിയും ആശാ സംഗമം വേറിട്ടതായി. എന്നാൽ ആശാസംഗമം 2026 ഉദ്ഘാടനം ചെയ്യേണ്ടിരുന്ന മന്ത്രി വീണ ജോർജ് കഴിഞ്ഞദിവസം നടന്ന കെഎസ്‌യു അതിക്രമത്തെ തുടർന്ന് ചികിത്സയിലായതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചില്ല.ALSO READ; മന്ത്രി വീണാ ജോർജ്ജിനെതിരായ കെ എസ് യു ആക്രമണം: നിലവിൽ നൽകുന്ന ചികിത്സ തൃപ്തികരം; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്വീട് വിടാൻ തരം കേറി റിപ്പോർട്ട് ചെയ്യുക എന്ന മഹത്തായ പ്രവർത്തനം ചെയ്യുന്ന കാവൽഭടന്മാരാണ് ആശമാർ എന്ന് പി കെ ശ്രീമതി ടീച്ചർ. ഓരോ മനുഷ്യനും ആരോഗ്യ ബോധവൽക്കരണം ഉണ്ടാക്കി എടുക്കുന്നതിൽ ആശമാരുടെ പങ്ക് വളരെ വലുതെന്നും പി കെ ശ്രീമതി ടീച്ചർ പറഞ്ഞു. ആരോഗ്യ കേരളം ഐശ്വര്യ കേരളംമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ആശ സംഗമം 2026 വേദിയിൽ പി കെ ശ്രീമതി ടീച്ചർ. ചിരിയും കളിയും ഒത്തുചേരലുമായി വലിയ ആഘോഷത്തിനാണ് നിശാഗന്ധി സാക്ഷ്യം വഹിച്ചത്.The post ആശ സംഗമം 2026: പതിനാല് ജില്ലകളിൽ നിന്നായി ഒ‍ഴുകിയെത്തിയത് 1600ൽ പരം ആശമാർ appeared first on Kairali News | Kairali News Live.