പ്രശസ്ത ടെലിവിഷൻ താരം ദീപിക കക്കർ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയായി. ലിവർ കാൻസർ ബാധിതയായി ഒരു വർഷമായി ചികിത്സയിൽ കഴിയുന്ന ദീപികയ്ക്ക്, പരിശോധനയ്ക്കിടെ പുതിയൊരു സിസ്റ്റ് (Cyst) കണ്ടെത്തിയതിനെ തുടർന്നായിരുന്നു അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നത്.Also read: ഗോസിപ്പുകൾക്ക് ഫുൾ സ്റ്റോപ്പ്; വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായിചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അവസാനിച്ചത്. 1.3 സെന്റിമീറ്റർ വലിപ്പമുള്ള സിസ്റ്റ് നീക്കം ചെയ്യാൻ ആർ.എഫ്.എ (Radiofrequency Ablation) എന്ന രീതിയാണ് സ്വീകരിച്ചത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നും ദീപിക സുഖമായിരിക്കുന്നുവെന്നും ഭർത്താവും നടനുമായ ഷൊയ്ബ് ഇബ്രാഹിം അറിയിച്ചു. നിലവിൽ വേദനയുള്ളതിനാലും ഓക്സിജൻ മാസ്ക് ധരിച്ചിരിക്കുന്നതിനാലും ദീപികയ്ക്ക് ക്യാമറയ്ക്ക് മുന്നിൽ എത്താൻ സാധിക്കില്ല. ഒന്നോ രണ്ടോ ദിവസം കൂടി താരം ആശുപത്രിയിൽ തുടരും.കഴിഞ്ഞ വർഷം ജൂണിൽ കരളിന്റെ 22 ശതമാനം ഭാഗവും വലിയൊരു ട്യൂമറും നീക്കം ചെയ്യുന്നതിനായി ദീപിക ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. പുതിയ ശസ്ത്രക്രിയയ്ക്ക് ശേഷം, നിലവിലെ കീമോതെറാപ്പി നിർത്തി ഇമ്മ്യൂണോതെറാപ്പി (Immunotherapy) ആരംഭിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം. ശസ്ത്രക്രിയയ്ക്ക് പോകുന്നതിന് മുൻപ് മകൻ റുഹാനെ പിരിഞ്ഞുനിൽക്കുന്നതിലെ സങ്കടം പങ്കുവെയ്ക്കുന്ന ദീപികയുടെ വീഡിയോ ആരാധകരെ വലരെ വേദനിപ്പിച്ചിരുന്നു. ‘അമ്മയെ മിസ്സ് ചെയ്യുകയാണെങ്കിൽ വിഡിയോ കോൾ ചെയ്യണം, കരയരുതെന്നും വീഡിയോയിൽ താരം പറയുന്നുണ്ട്. നടിയുടെ ആരോഗ്യത്തിനായി പ്രാർത്ഥനകളുമായി നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ എത്തിയിരുക്കുന്നത്.The post ‘അമ്മയെ മിസ്സ് ചെയ്യുകയാണെങ്കിൽ വിഡിയോ കോൾ ചെയ്യണം, കരയരുത്’; നടി ദീപിക കക്കർ വീണ്ടും ആശുപത്രിയിൽ appeared first on Kairali News | Kairali News Live.