വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ കാറിടിപ്പിച്ച സംഭവം; 2 പേർ അറസ്റ്റില്‍

Wait 5 sec.

കൊച്ചി| വാഹനപരിശോധനയ്ക്കിടെ പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. കൊല്ലം സ്വദേശി ഷംനാദ്, ഇര്‍ഷാദ് എന്നിവരാണ് പിടിയിലായത്. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എഎസ്ഐ സന്തോഷ് കുമാറിനെയാണ് ഇടിച്ച് തെറിപ്പിച്ചത്.അപകടമുണ്ടാക്കിയ കാര്‍ പിന്നീട് പോലീസ് കൊല്ലത്ത് നിന്ന് കസ്റ്റഡിയിലെടുത്തു.പുലര്‍ച്ചെ രണ്ടരയോടെ കലൂര്‍ ശാസ്താ റോഡില്‍ വച്ചാണ് പോലീസുകാരനെ കാറടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചത്. വാഹന പരിശോധന നടക്കുന്നതിനിടെ കടന്നുവന്ന കാര്‍ നിര്‍ത്താന്‍ പോലീസുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കാര്‍ വേഗതകൂട്ടി പോലീസുദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ഇടിച്ചിട്ട് ബോണറ്റില്‍ വീണ സന്തോഷ് കുമാറിനെയും കൊണ്ട് കാര്‍ ഇരുപത് മീറ്ററോളം മുന്നോട്ട് പോയി. റോഡിലേക്ക് തെറിച്ചു വീണ സന്തോഷ് കുമാറിന് സാരമായി പരുക്കേറ്റു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലത്തുനിന്ന് രണ്ടുപേരെ പിടികൂടിയത്. കൊല്ലത്തു നിന്നും കൊച്ചിയില്‍ പഠിക്കാന്‍ എത്തിയ ഷംനാദ്, ഇര്‍ഷാദ് എന്നിവരാണ് പിടിയിലായത്.