ഇസ്രായേലിലെ ബെയ്ത് ഷെമേഷ് (Beit Shemesh) നഗരത്തിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച നടന്ന ആക്രമണത്തിൽ 23 പേർക്ക് പരിക്കേറ്റതായും ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നും മാഗൻ ഡേവിഡ് അഡോം (Magen David Adom) ആംബുലൻസ് സർവീസ് അറിയിച്ചു.നഗരത്തിലെ ഒരു കെട്ടിടത്തിന് നേരെ മിസൈൽ നേരിട്ട് പതിക്കുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. മിസൈൽ പതിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്,. ശനിയാഴ്ച അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ഇറാൻ മിസൈൽ വർഷം നടത്തിയത്. ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളുടെ ഭാഗമായി ദുബായ്, അബുദാബി എന്നിവിടങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ALSO READ: ഒമാൻ തീരത്ത് എണ്ണടാങ്കറിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; നാല് പേർക്ക് പരുക്ക്അതേസമയം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതോടെ ഇറാന്റെ ഇടക്കാല പരമോന്നത നേതാവായി മുതിർന്ന പുരോഹിതനായ ആയത്തുള്ള അലിറേസ അറാഫിയെ നിയമിച്ചു. ഖമേനിയുടെ മരണത്തെത്തുടർന്ന് രാജ്യം ഒരു പരിവർത്തന ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ ഭരണപരമായ ചുമതലകൾ അറാഫിയുടെ നേതൃത്വത്തിലുള്ള സമിതി നിർവഹിക്കുമെന്നും ഔദ്യോഗിക വാർത്താ ഏജൻസിയായ ഇസ്‌ന (ISNA) റിപ്പോർട്ട് ചെയ്തു.The post ഇസ്രായേലിൽ ഇറാന്റെ മിസൈൽ ആക്രമണം; ആറ് പേർ കൊല്ലപ്പെട്ടു appeared first on Kairali News | Kairali News Live.