ട്രംപിന്റെ യുദ്ധനയങ്ങളെയും, കേന്ദ്ര ​ഗവണമെന്റിന്റെ മൗനത്തെയും വിമർശിച്ച് എം വി ​ഗോവിന്​ദൻ മാസ്റ്റർ

Wait 5 sec.

ലോകത്തെ യുദ്ധത്തിലേക്ക് തള്ളുന്ന അമേരിക്കൻ സാമ്രാജ്യത്വ നയത്തിനെതിരെ സിപിഐ(എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. ലോകം മുഴുവൻ കത്തിക്കാനുള്ള ബോധപൂർവമായ ശ്രമം അമേരിക്ക നടപ്പിലാക്കി വരികയാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു.ലോകത്ത് തങ്ങൾ വിചാരിച്ച കാര്യം നടപ്പിലാക്കാൻ കഴിയും എന്ന ധാരണ ഡൊണാൾഡ് ട്രംപ് വഴി പ്ലാൻ ചെയ്ത് നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗാസ പ്രദേശം ഇസ്രായേൽ കൈവശപ്പെടുത്തി പൂർണമായും ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും, അമേരിക്കൻ സാമ്രാജ്യത്തിന്റെ സഹായത്തോടെയാണ് ഇത് നടക്കുന്നതെന്നും ആരോപിച്ചു. ഇസ്രായേൽ ആക്രമണം ഏകപക്ഷീയമാണെന്നും കടന്നാക്രമണത്തെ പ്രതിരോധിക്കാനാണ് ആക്രമണം ആരംഭിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിന്റെ പേരിൽ ഒരു ജനതയെ ഒഴിവാക്കി ഭൂമി പിടിച്ചെടുക്കാനുള്ള ശ്രമമാണിതെന്നും വിമർശിച്ചു. ഇറാന്റെ പ്രതിരോധത്തെ പ്രതിരോധിച്ചത് ഇസ്രായേൽ അല്ല, അമേരിക്കൻ യുദ്ധക്കപ്പലുകളാണെന്നും അദ്ദേഹം പറഞ്ഞു.Also read : സ്ഥാനാർഥി പട്ടിക പുറത്തിറക്കിയാൽ കടിപിടി വലിയാകും ! ഭിന്നത ഭയന്ന് കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക വൈകുംഈ കടന്നാക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. ഏത് രാജ്യത്തെയും ആക്രമിക്കാനും അധികാരികളെ കൊല്ലാനും അവകാശമുണ്ടെന്ന നിലപാടാണ് അമേരിക്കൻ സാമ്രാജ്യത്വം സ്വീകരിക്കുന്നതെന്നും വിമർശിച്ചു. മുൻപ് അഭയകേന്ദ്രമായി ഇന്ത്യ നിലകൊണ്ടിരുന്നുവെന്നും, ഇറാഖിന് നേരെയും ഇതുപോലെ കടന്നാക്രമണം നടന്നിരുന്നുവെന്നും അ​ദ്ദേഹം ചൂണ്ടിക്കാട്ടി. ഗൾഫ് നാടുകളിൽ ആയിരക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്നതിനാൽ പശ്ചിമേഷ്യയിൽ യുദ്ധാവസ്ഥ ഉണ്ടാകുന്നത് വലിയ ആശങ്കയ്ക്കിടയാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.എല്ലാം കീഴടക്കാമെന്ന ധാരണ ഒരു കക്ഷിക്കും ഉണ്ടാകരുതെന്നും, ട്രംപ് എന്ന ഭീകരവാദിക്ക് എന്തും വിലക്കുവാങ്ങാൻ കഴിയുമെന്ന ധാരണയാണ് നിലനിൽക്കുന്നത്. ഈ നീക്കങ്ങളെ അതിശക്തമായി പ്രതിരോധിക്കണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പശ്ചിമേഷ്യ കത്തിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്നും ​ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു.Also read : ഇറാനെതിരെയുള്ള അമേരിക്കൻ കടന്നുകയറ്റം; കോഴിക്കോട് സിപിഐഎം യുദ്ധവിരുദ്ധ പ്രകടനം സംഘടിപ്പിച്ചു രണ്ട് ദിവസം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് ആക്രമണം നടന്നത്, ഇറാനിന് അമേരിക്കയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന അവസ്ഥയാണ്. എന്നിട്ടും ഇതുവരെയും ഇന്ത്യൻ ഭരണാധികാരികൾക്ക് ഒരു കുലുക്കവുമില്ല. മോദി അമേരിക്കയെ പിന്തുണയ്ക്കുകയാണ്. അമേരിക്ക ഇരട്ടി ചുങ്കം ചുമത്തിയിട്ടും ഇന്ത്യ പ്രതികരിക്കാത്തത് അപമാനകരമാണെന്നും അദ്ദേഹം വിമർശിച്ചു.ഇന്ത്യയ്ക്ക് അപമാനം ഉണ്ടാക്കുകയും ഗൾഫ് നാടുകളിലുള്ള മലയാളികളെ ഉത്കണ്ഠപ്പെടുത്തുകയും ചെയ്യുന്ന സങ്കീർണ സാഹചര്യമാണിത്.യുദ്ധം അവസാനിപ്പിക്കണം. രാജ്യത്തിന്റെയും ലോകത്തിന്റെയും സമാധാനത്തിനായി യുദ്ധം മുന്നോട്ടുകൊണ്ടുപോകാൻ പാടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.The post ട്രംപിന്റെ യുദ്ധനയങ്ങളെയും, കേന്ദ്ര ​ഗവണമെന്റിന്റെ മൗനത്തെയും വിമർശിച്ച് എം വി ​ഗോവിന്​ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.