അസാധാരണ സാഹചര്യം; യു എ ഇയില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി

Wait 5 sec.

അബുദാബി |  യുഎഇയില്‍ നിലനില്‍ക്കുന്ന അസാധാരണ സാഹചര്യം കണക്കിലെടുത്ത് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മൂന്ന് ദിവസത്തെ വര്‍ക്ക് ഫ്രം ഹോം (റിമോട്ട് വര്‍ക്ക്) സംവിധാനം ഏര്‍പ്പെടുത്താന്‍ മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം നിര്‍ദ്ദേശിച്ചു. മാര്‍ച്ച് 1 ഞായറാഴ്ച മുതല്‍ മാര്‍ച്ച് 3 ചൊവ്വാഴ്ച വരെയാണ് ഈ ക്രമീകരണം നിലവിലുണ്ടാകുക. മേഖലയില്‍ തുടരുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങളുടെയും തൊഴിലാളികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ മുന്‍കരുതല്‍ നടപടി.ജോലി ക്രമീകരണങ്ങളും വിദ്യാഭ്യാസവും:സ്ഥാപനത്തിന്റെ പ്രവര്‍ത്തന സ്വഭാവം അനുവദിക്കുന്നുവെങ്കില്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കാന്‍ കമ്പനികളോട് മന്ത്രാലയം ആവശ്യപ്പെട്ടു. നേരിട്ടുള്ള സാന്നിധ്യം അനിവാര്യമായ അവശ്യസേവന വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ നിര്‍ദ്ദേശത്തില്‍ ഇളവുണ്ട്. തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ അവിടെ നിന്ന് മാറ്റണമെന്നും മിസൈല്‍ അവശിഷ്ടങ്ങള്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതിനു പുറമെ, രാജ്യത്തെ എല്ലാ സ്‌കൂളുകളും സര്‍വ്വകലാശാലകളും മാര്‍ച്ച് 2 തിങ്കളാഴ്ച മുതല്‍ മാര്‍ച്ച് 4 ബുധനാഴ്ച വരെ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറ്റിയിട്ടുണ്ട്.