വത്തിക്കാൻ സിറ്റി | ഇറാന് നേരെ അമേരിക്കയും ഇസ്റാഈലും നടത്തിയ സംയുക്ത സൈനിക നീക്കത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ പടരുന്ന അക്രമപരമ്പരകൾ അവസാനിപ്പിക്കണമെന്ന് മാർപാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഞായറാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം തീർത്ഥാടകരെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു ലിയോ മാർപാപ്പ. മേഖലയിലെ സംഭവവികാസങ്ങളെ അതീവ ഉത്കണ്ഠയോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.തിരിച്ചടികളുടെ ഈ വിഷമവൃത്തം പരിഹരിക്കാനാകാത്ത ഗർത്തമായി മാറുന്നതിന് മുമ്പ് അത് അവസാനിപ്പിക്കാൻ ബന്ധപ്പെട്ട കക്ഷികൾ ധാർമ്മിക ഉത്തരവാദിത്തം കാണിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പരസ്പര ഭീഷണികളിലൂടെയോ ആയുധങ്ങളിലൂടെയോ അല്ല സമാധാനവും സ്ഥിരതയും കെട്ടിപ്പടുക്കേണ്ടത്. യുക്തിസഹവും ആത്മാർത്ഥവും ഉത്തരവാദിത്തമുള്ളതുമായ സംഭാഷണങ്ങളിലൂടെ മാത്രമേ സമാധാനം കൈവരിക്കാൻ സാധിക്കൂവെന്നും മാർപാപ്പ ഓർമ്മിപ്പിച്ചു.നേരത്തെ ഇറാന്റെ പരമോന്നത നേതാവ് വധിക്കപ്പെട്ടതിനെത്തുടർന്ന് മേഖലയിൽ യുദ്ധം രൂക്ഷമാകുകയും ഖത്തർ, യു എ ഇ, കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സമാധാനത്തിനായുള്ള വത്തിക്കാന്റെ അടിയന്തര ഇടപെടൽ.SummaryPope Leo has issued a heartfelt appeal to end the escalating “spiral of violence” in the Middle East following the recent US-Israeli military operation against Iran. Speaking during his weekly address at St. Peter’s Square, the Pope urged all involved parties to take moral responsibility and prevent the conflict from falling into an “irreparable abyss.” He emphasized that lasting peace and stability can only be achieved through genuine and responsible dialogue rather than mutual threats or the use of weaponry.