മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ശക്തമായ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു. ആക്രമണത്തിൽ അഞ്ച് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അമേരിക്കയെ മാത്രമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രിയും പ്രസിഡന്റ് മസൂദ് പെസെഷ്കിയനും പ്രസ്താവനയിലൂടെ വ്യക്തമാക്കി. വരും ദിവസങ്ങളിൽ ശക്തമായ ആക്രമണം തുടരുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.ജെറുസലേമിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം ഇസ്രായേലിലെ ജെറുസലേമിലുള്ള ജനവാസ മേഖലകളെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഒൻപത് പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 121 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണം വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.Also read: കുവൈത്തിനെ ലക്ഷ്യമിട്ട മിസൈൽ-ഡ്രോൺ ആക്രമണം: ശക്തമായി തിരിച്ചടിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ്തിരിച്ചടിച്ച് ഇസ്രായേലും അമേരിക്കയും സംയുക്തമായി ഇറാനെതിരെ വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ഇറാനിൽ ഇതുവരെ 201 പേർ കൊല്ലപ്പെടുകയും 747 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇറാനെതിരെ വ്യോമാക്രമണം തുടരുമെന്ന് ഇസ്രായേലും മുന്നറിയിപ്പ് നൽകി. ജാഗ്രതാ നിർദ്ദേശവും ചരക്ക് നീക്കത്തിലെ തടസ്സവും ഇറാഖിൽ അമേരിക്ക വിരുദ്ധ പ്രതിഷേധങ്ങൾ അക്രമാസക്തമാകാൻ സാധ്യതയുള്ളതിനാൽ യുഎസ് പൗരന്മാർ വീടിനുള്ളിൽ തന്നെ ഇരിക്കണമെന്ന് യുഎസ് എംബസി ജാഗ്രതാ നിർദ്ദേശം നൽകി. സംഘർഷം രൂക്ഷമായതോടെ ഹോർമൂസ് കടലിടുക്കിൽ സൈനിക വിന്യാസം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് മേഖലയിലൂടെയുള്ള ചരക്ക് നീക്കത്തെ പൂർണ്ണമായും തടസ്സപ്പെടുത്തിയിരിക്കുകയാണ്.The post മിഡിൽ ഈസ്റ്റിൽ ഇറാൻ ആക്രമണം രൂക്ഷം: മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടു; യുദ്ധം കനക്കുന്നു appeared first on Kairali News | Kairali News Live.