പ്രേക്ഷകപ്രശംസ നേടിയ ‘സൂക്ഷ്മദർശിനി’യ്ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റർടൈൻമെന്റ്സും എ ആൻഡ് എച്ച്.എസ് പ്രൊഡക്ഷൻ ഹൗസും ഒന്നിക്കുന്ന പുതിയ ചിത്രം ‘ ധൂമകേതു’ ചിത്രീകരണം പൂർത്തിയാക്കി.നിഖില വിമൽ, ഷൈൻ ടോം ചാക്കോ o എന്നിവർക്കൊപ്പം സിദ്ധാർഥ് ഭരതൻ, ഗണപതി എന്നിവർ ഉൾപ്പെടുന്ന ശക്തമായ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.സുധി മാഡിസൺ ആണ് സംവിധാനം. അടുത്തിടെ പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്നാണ് നിർമ്മാണം. സോണിയും മനുവും ചേർന്നാണ് തിരക്കഥ.ഭാവന റിലീസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ആതിര ദിൽജിത്ത് പി.ആർ.ഒ. ആയി പ്രവർത്തിക്കുന്നു. ചിത്രീകരണം പൂർത്തിയായതോടെ ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഉടൻ തന്നെ തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.The post നിഖിലയും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന ‘ധൂമകേതു’; ചിത്രീകരണം പൂർത്തിയായി appeared first on ഇവാർത്ത | Evartha.