പശ്ചിമേഷ്യയിൽ യുദ്ധഭീതി: ഇറാന്റെ തിരിച്ചടിയിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടു; ഗൾഫ് രാജ്യങ്ങളിൽ ഡ്രോൺ ആക്രമണം ശക്തം

Wait 5 sec.

പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. ഇറാന്റെ പ്രത്യാക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി യുഎസ് സൈന്യം സ്ഥിരീകരിച്ചു. സൈനികർക്ക് പുറമെ അമേരിക്കയുടെ അത്യാധുനിക പടക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെയും ഇറാൻ ശക്തമായ ആക്രമണം നടത്തി.ഇറാന്റെ മുൻ പ്രസിഡന്റ് മഹമ്മൂദ് അഹ്മദ് നജാദ് (മഹമ്മൂദ് അഹ്മദിനെജാദ്) ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 2005 മുതൽ 2013 വരെ ഇറാന്റെ പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.Also read: കുവൈത്തിനെ ലക്ഷ്യമിട്ട മിസൈൽ-ഡ്രോൺ ആക്രമണം: ശക്തമായി തിരിച്ചടിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ്യുഎഇ, കുവൈറ്റ്, ഒമാൻ, ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ ഇറാൻ അതിശക്തമായ ഡ്രോൺ ആക്രമണങ്ങൾ നടത്തി. യുഎഇയിൽ നടന്ന ആക്രമണങ്ങളിൽ പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ സ്വദേശികളായ മൂന്ന് പേർ കൊല്ലപ്പെട്ടു, 58 പേർക്ക് പരിക്കേറ്റു.കുവൈറ്റിൽ ഒരാൾ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.ഇസ്രായേലിലെ ബേസ് ദമേഷ് നഗരത്തിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ എട്ടു പേർ മരിച്ചതായാണ് വിവരം. നിലവിലെ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ വ്യോമപാതകൾ പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും പരമാവധി വീടുകളിൽ തന്നെ കഴിയണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകി. Also read: ഒരു ടേപ്പ് റെക്കോർഡർ മാറ്റിവരച്ച വിധി; 45 വർഷമായി ഖമനേയി തന്റെ വലതുകൈ വസ്ത്രത്തിനടിയിൽ ഒളിപ്പിച്ചു വെച്ചതിന്റെ പിന്നിലെ രഹസ്യമിതാണ്യാത്രകൾ അസാധ്യമായ ഈ സാഹചര്യം ലക്ഷക്കണക്കിന് പ്രവാസികളെ വലിയ രീതിയിൽ ആശങ്കയിലാക്കുന്നുണ്ട്. ഇറാൻ-ഇസ്രായേൽ-അമേരിക്ക സംഘർഷം പശ്ചിമേഷ്യയെ ഒരു പൂർണ്ണ യുദ്ധത്തിലേയ്ക്ക് എത്തിക്കുമോ എന്ന ഭീതിയിലാണ് ലോകം.The post പശ്ചിമേഷ്യയിൽ യുദ്ധഭീതി: ഇറാന്റെ തിരിച്ചടിയിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടു; ഗൾഫ് രാജ്യങ്ങളിൽ ഡ്രോൺ ആക്രമണം ശക്തം appeared first on Kairali News | Kairali News Live.