ഇറാന്‍ ആക്രണത്തില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് അമേരിക്ക

Wait 5 sec.

വാഷിംഗ്ടണ്‍  | ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയെ അടക്കം വധിച്ചതിനുള്ള തിരിച്ചടിയുടെ ഭാഗമായി തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് അമേരിക്ക. ഇറാന്‍ നടത്തിയ മിസൈല്‍ – ഡ്രോണ്‍ ആക്രമണത്തില്‍ തങ്ങളുടെ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം (പെന്റഗണ്‍) ഇതാദ്യമായി ഔദ്യോഗികമായി സ്ഥിരീകരിച്ചു.‘ഓപ്പറേഷന്‍ എപിക് ഫ്യൂറി’യുടെ ഭാഗമായി ഇറാനില്‍ ആക്രമണം തുടങ്ങിയ ശേഷം സൈനികര്‍ കൊല്ലപ്പെട്ടെന്ന് ആദ്യമായി സമ്മതിച്ച അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം ആക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കി. യു എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന മറ്റ് ആക്രമണങ്ങളിലാണ് പരിക്കുകളും മരണവും സംഭവിച്ചതെന്നാണ് അമേരിക്ക പറയുന്നത്.അതേസമയം പടക്കപ്പലായ യു എസ് എസ് എബ്രഹാം ലിങ്കണ്‍ ആക്രമിക്കപ്പെട്ടെന്ന ഇറാന്റെ അവകാശവാദം യു എസ് സെന്‍ട്രല്‍ കമാന്‍ഡ് തള്ളി. ഇറാന്റെ മിസൈലുകള്‍ കപ്പലിന്റെ പരിസരത്ത് പോലും എത്തിയിട്ടില്ലെന്നും കപ്പല്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും അമേരിക്ക അവകാശപ്പെട്ടു.