അത് വെറും കൊടിയല്ല; ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനിലെ പവിത്രമായ പള്ളിയിൽ ചുവന്ന കൊടി ഉയർത്തിയതിനും കാരണമുണ്ട്

Wait 5 sec.

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ശനിയാഴ്ച ടെഹ്‌റാനിൽ നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ സ്ഥിതിഗതികൾ കലുഷിതമായിരിക്കുകയാണ്. ഖമേനിയുടെ കൊലപാതകത്തിന് പിന്നാലെ ഇറാനിലെ പവിത്രമായ ഒരു പള്ളിക്ക് മുകളിൽ ഉയർന്ന ചുവന്ന കൊടി ഇപ്പോൾ ലോകശ്രദ്ധ നേടുകയാണ്. ഇത് വെറുതെ ഉയർന്ന ഒന്നല്ല, അതിനു പിന്നിൽ ഒരു കാരണമുണ്ട്.ഇറാനിലെ കോം (Qom) നഗരത്തിലുള്ള പ്രസിദ്ധമായ ജംകരൻ പള്ളിക്ക് (Jamkaran Mosque) മുകളിലാണ് ‘പ്രതികാരത്തിന്റെ കൊടി’ (Flag of Revenge) എന്ന് വിളിക്കപ്പെടുന്ന ഈ ചുവന്ന കൊടി ഉയർത്തിയത്. ഇറാനിയൻ വിശ്വാസപ്രകാരം നീതിക്കും പ്രതികാരത്തിനും വേണ്ടിയുള്ള ആഹ്വാനമായാണ് ഈ ചുവന്ന കൊടിയെ കണക്കാക്കുന്നത്. ഖമേനിയുടെ വധത്തിൽ അനുയായികൾക്കിടയിലുള്ള കടുത്ത രോഷത്തെയും തിരിച്ചടിക്കാനുള്ള അവരുടെ തീരുമാനത്തെയുമാണ് ഇത് സൂചിപ്പിക്കുന്നത്. ഈ തിരിച്ചടികൾ തന്നെ ആണ് ഇപ്പോൾ പശ്ചിമേഷ്യയിൽ കണ്ടുകൊണ്ടിരിക്കുന്നതും.ALSO READ: ഒരു ടേപ്പ് റെക്കോർഡർ മാറ്റിവരച്ച വിധി; 45 വർഷമായി ഖമനേയി തന്റെ വലതുകൈ വസ്ത്രത്തിനടിയിൽ ഒളിപ്പിച്ചു വെച്ചതിന്റെ പിന്നിലെ രഹസ്യമിതാണ്ശനിയാഴ്ച ടെഹ്‌റാനിൽ നടന്ന സംയുക്ത യുഎസ്-ഇസ്രായേൽ ആക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ രാജ്യം ഭരിക്കാൻ താത്കാലിക കൗൺസിലിനെ ചുമതലപ്പെടുത്തി. മതപണ്ഡിതനായ അലിറേസ അറാഫി (Alireza Arafi), പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ചീഫ് ജസ്റ്റിസ് ഗുലാംഹുസൈൻ മൊഹ്സെനി എജി എന്നിവരാണ് ഈ കൗൺസിലിലുള്ളത്. സംഘർഷം രൂക്ഷമായതോടെ മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ലോകം ഉറ്റുനോക്കുകയാണ്.The post അത് വെറും കൊടിയല്ല; ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനിലെ പവിത്രമായ പള്ളിയിൽ ചുവന്ന കൊടി ഉയർത്തിയതിനും കാരണമുണ്ട് appeared first on Kairali News | Kairali News Live.