ഇറാന്റെ നേതൃത്വം, അടുത്തതെന്ത്?

Wait 5 sec.

പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ ഒരു താൽക്കാലിക കൗൺസിൽ ചുമതലകൾ കൈകാര്യം ചെയ്യണമെന്നാണ് ഇറാനിയൻ ഭരണഘടനയുടെ ആർട്ടിക്കിൾ 111 അനുശാസിക്കുന്നത്. ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഘോലം-ഹൊസൈൻ മൊഹ്‌സെനി-എജെയ്, ഗാർഡിയൻ കൗൺസിലിലെ ഒരു പുരോഹിതൻ എന്നിവർ ഉൾപ്പെടുന്നതാണ് ഈ താൽക്കാലിക കൗൺസിൽ.പുതിയ പരമോന്നത നേതാവിനെ ഔദ്യോഗികമായി തെരഞ്ഞെടുക്കുന്നത് വരെ ഈ താൽക്കാലിക കൗൺസിൽ പ്രവർത്തിക്കും.Also Read: ട്രംപിന്റെ യുദ്ധക്കൊതി പശ്ചിമേഷ്യയെ അശാന്തമാക്കുമ്പോൾപ്രതിരോധ മന്ത്രി മൗസവി, സൈനിക മേധാവി നസീർസാദേ എന്നിവർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻയുഎസ്- ഇസ്രയേൽ സഖ്യം ഇറാനിൽ നടത്തുന്ന ആക്രമണത്തിൽ പ്രതിരോധ മന്ത്രി മൗസവിയും സൈനിക മേധാവി നസീർസാദേയും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ. ഇറാന്റെ പരോമന്നത നേതാവ് അയത്തൊള്ള അലി ഖമനേയി, അദ്ദേഹത്തിന്റെ സുരക്ഷാ ഉപദേഷ്ടാവ് അലി ഷംഖാനി, ഐആർജിസി (IRGC) കമാൻഡർ-ഇൻ-ചീഫ് മുഹമ്മദ് പക്പൂർ എന്നിവര്‍ കൊല്ലപ്പെട്ടതായി നേരത്തെ ഇറാന്‍ സ്ഥിരീകരിച്ചിരുന്നു.സായുധസേനയുടെ കൂടുതല്‍ കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അവരുടെ പേരുവിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും ഇറാന്‍ അറിയിച്ചു.The post ഇറാന്റെ നേതൃത്വം, അടുത്തതെന്ത്? appeared first on Kairali News | Kairali News Live.