ഇസ്രയേൽ – ഇറാൻ സംഘർഷം: അമേരിക്കൻ സാമ്രാജ്യത്വം കടക്കുന്നത് ഭ്രാന്തമായ നടപടികളിലേക്ക്, രാഷ്ട്രത്തിൻ്റെ പരമാധികാരിയെ കൊല ചെയ്യുന്നു’; മുഖ്യമന്ത്രി

Wait 5 sec.

ഇസ്രയേൽ – ഇറാൻ സംഘർഷത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കൻ സാമ്രാജ്യത്വം കടക്കുന്നത് ഭ്രാന്തമായ നടപടികളിലേക്കാണെന്നും രാഷ്ട്രത്തിൻ്റെ പരമാധികാരിയെ കൊല ചെയ്യുന്നുവെന്നും അദ്ദേഹം വിമർശിച്ചു. വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടന വേദിയിലായിരുന്നു ആക്രമണത്തെ മുഖ്യമന്ത്രി ശക്തമായി അപലപിച്ചത്.ലോകം വല്ലാത്ത നടുക്കത്തിലാണ്. നാട്ടിലെ തെമ്മാടികൾ സ്വീകരിക്കുന്നത് നില ചില തെമ്മാടി രാഷ്ടങ്ങൾ സ്വീകരിക്കുന്നു. തെമ്മാടി രാഷ്ട്രങ്ങൾക്ക് അമേരിക്കയാണ് നേതൃത്വം നൽകുന്നത്. ഭ്രാന്തമായ നടപടികളിലേക്കാണ് അമേരിക്കൻ സാമ്രാജ്യത്വം കടക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.ALSO READ: അതിജീവനത്തിൻ്റെ പുതുഗാഥ; ‘വയനാട് ടൗണ്‍ഷിപ്പ് നാടിൻ്റെ ഒരുമയുടെ പ്രതീകം’, ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രിഇറാനെതിരെ ആക്രമണം നടത്താനുള്ള ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. രാഷ്ട്രത്തിൻ്റെ പരമാധികാരിയെ കൊല ചെയ്യുന്നു ഖമനിയെയും കുടുംബത്തെയും കൊലപ്പെടുത്തിയത് നീതികരിക്കാനാകില്ലെന്നും ഗൾഫ് രാജ്യങ്ങങ്ങളിലുള്ളവരുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.അതേസമയം, ഖത്തറിൽ വീണ്ടും സ്ഫോടനം. 65 ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളു​മാണ് എത്തിയതെന്ന് ഖത്തർ പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ മന്ത്രാലയം പറഞ്ഞു.The post ഇസ്രയേൽ – ഇറാൻ സംഘർഷം: അമേരിക്കൻ സാമ്രാജ്യത്വം കടക്കുന്നത് ഭ്രാന്തമായ നടപടികളിലേക്ക്, രാഷ്ട്രത്തിൻ്റെ പരമാധികാരിയെ കൊല ചെയ്യുന്നു’; മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.