നാട് കണ്ട ഏറ്റവും വലിയ ദുരന്തമാണ് മുണ്ടക്കൈ ചൂരൽമലയിൽ നടന്നത് ഒറ്റ രാത്രികൊണ്ട് എല്ലാം നഷ്ടപ്പെട്ട് പെരുവഴിയിലായവരായിരുന്നു ഒരു കൂട്ടം മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായത്. കേരളം അതിനോടെല്ലാം പൊരുതി നിന്നു അവരെ വഴിയാധാരമാക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. അതിനായി കഴിയാവുന്ന സഹായങ്ങളെല്ലാം കേരളം തേടി. എന്നാൽ ദുരന്തം നടന്നത് കേരളത്തിലാണെന്ന ഒറ്റക്കാരണം കൊണ്ട് കേന്ദ്രം കേരളത്തെ അവഗണിക്കുകയായിരുന്നു. എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാൻ കൂടെയുണ്ടാകണമെന്ന് പലയാവർത്തി മുഖ്യമന്ത്രിയുൾപ്പെടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എന്നാൽ സഹായം നൽകിയില്ലെന്ന് മാത്രമല്ല. കിട്ടാവുന്ന സഹായങ്ങളെ മുടക്കുകയും ചെയ്തു. കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത് 2222.1 കോടി രൂപയാണ് എന്നാൽ കേന്ദ്രം നൽകിയത് കേവലം 260.56 കോടി രൂപമാത്രമാണ്. തുക ചെലവഴിക്കുന്നതിൽ മാനദണ്ഡം വച്ചുകൊണ്ട് കേരളത്തെ വരിഞ്ഞ് മുറുക്കി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് സഹായങ്ങൾ വാരിക്കോരി നൽകുന്ന കേന്ദ്രത്തിന് ചൂരൽമല ഒരു പ്രശ്നമേ അല്ല.Also read: നാമൊന്നായി പടുത്തുയർത്തിയ ‘സ്നേഹഷിപ്പ്’; ഇത് ലോകത്തിന് മുന്നിലെ കേരളാ മോഡൽഹൈക്കോടതി ഇടപെടൽ ഉണ്ടായിട്ടും ദുരന്തബാധിതരുടെ കടബാധ്യതൾ എഴുതിത്തള്ളാൻ കേന്ദ്രം തയ്യാറായില്ല. എന്നാൽ ദുരന്തബാധിതരുടെ മുഴുവൻ കടവും കേരളത്തിലെ ഇടത് സർക്കാർ ഏറ്റെടുത്തു. 555 പേരുടെ 1620 കോടിയുടെ വായ്പകളാണ് സർക്കാർ ഏറ്റെടുത്തത്. നരേന്ദ്ര മോദി കേരളത്തിൽ വന്ന് ഷോ കാണിച്ച് പോയതല്ലാതെ മറ്റൊന്നും ചെയ്തതുമില്ല. വയനാടിൻ്റെ ഇപ്പോഴത്തെ എംപിയോ മുൻ എംപി യോ അങ്ങനെയാരും വയനാടിന് വേണ്ടി ഒന്ന് കൈകോർത്ത് പിടിക്കാൻ തയ്യാറായിരുന്നില്ല. അവിടെ നിന്നും നിശ്ചയദാർഢ്യത്തിൽ കേരള സർക്കാരും ഈ നാട്ടിലെ നല്ലവരായ ജനങ്ങളും ചേർന്നാണ് ആ നാടിനേയും നാട്ടുകാരേയും ചേർത്ത് പിടിച്ച് മുന്നോട്ട് നീങ്ങിയത്.The post കേന്ദ്രം കയ്യൊഴിഞ്ഞു കേരളം കൈപിടിച്ചുയർത്തി; ദുരന്തബാധിതരുടെ കടബാധ്യതയും ഏറ്റെടുത്തത് കേരളാ സർക്കാർ appeared first on Kairali News | Kairali News Live.