വളർത്തുനായ നക്കി; 56കാരിക്ക് നഷ്ടമായത് കൈകളും കാലുകളും; അറിയണം ‘സെപ്സിസ്’

Wait 5 sec.

വളർത്തുനായ ‌ചെറിയ മുറിവിൽ നക്കിയതിനെ തുടർ‌ന്ന് 56 വയസു പ്രായമുള്ള ഒരു സ്ത്രീക്ക് നഷ്ടമായത് സ്വന്തം കൈകളും കാലുകളുമാണ്. ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ മഞ്ജീത് സംഘയ്ക്കാണ് രണ്ട് കാലുകളും രണ്ട് കൈകളും നഷ്ടപ്പെട്ടത്. ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ് ഈ വാർത്ത, ഒപ്പം സെപ്‌സിസ് (Sepsis) എന്ന ഗുരുതരമായ അവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പും നൽകുന്നു.വളർത്തു നായ മുറിവ് നക്കിയതിനെ തുടർന്നാണ് മഞ്ജീതിന് ഈ അവസ്ഥയുണ്ടായതെന്ന് ഡോക്ടർമാർ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ജൂലൈയിലാണ് മഞ്ജീത്തിന് അസ്വസ്ഥത അനുഭവപ്പെടുന്നത്. തൊട്ടടുത്ത ദിവസം അവർ അബോധാവസ്ഥയിലായി.ALSO READ: സൗജന്യമായി എച്ച്പിവി വാക്സിൻ; ; 14 വയസ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും സ്വീകരിക്കാൻ അവസരംകൈകാലുകൾ മരവിച്ചു, ചുണ്ടുകൾ നീലനിറമായി. ശ്വാസമെടുക്കാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു. പിന്നാലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ‘സെപ്‌സിസ്’ ആണെന്ന് തിരിച്ചറിഞ്ഞത്. ശരീരം അണുബാധയോട് അമിതമായി പ്രതികരിക്കുന്ന അവസ്ഥയാണിത്. വെറും 24 മണിക്കൂറിനുള്ളിൽ ആയിരുന്നു മഞ്ജീത് ​ഗുരുതരമായ അവസ്ഥയിലേക്ക് മാറിയത്.‘ശനിയാഴ്ച അവൾ നായയുമായി കളിക്കുന്നു, ഞായറാഴ്ച ജോലിക്ക് പോയി, തിങ്കളാഴ്ച രാത്രി അവൾ കോമയിലാണ്’, ഭർത്താവ് കാം സംഘയുടെ വാക്കുകള്‍ ഇങ്ങനെ. ആറ് തവണയാണ് അവർക്ക് ഹൃദയാഘാതം സംഭവിച്ചത്. മഞ്ജീത് അതിജീവിക്കുമോ എന്ന് ഡോക്ടർമാർക്കും ഉറപ്പില്ലായിരുന്നു. ALSO READ: ഇന്ത്യയില്‍ ഏഴ് സ്ട്രോക്ക് രോഗികളിൽ ഒരാള്‍ 45 വയസ്സിന് താഴെയുള്ളയാള്‍; ചെറുപ്പക്കാർക്കിടയിൽ രോഗമുണ്ടാകുന്നതിൽ വര്‍ദ്ധനയെന്ന് പഠനംബാക്ടീരിയകൾ ഒരു ചെറിയ മുറിവിലോ പോറിലോ ആകാം ശരീരത്തിലേക്ക് പ്രവേശിച്ചതെന്നാണ് കണ്ടെത്തൽ. ഒരുപക്ഷേ നായ നക്കിയതിന് ശേഷമായിരിക്കാം ഇത് സംഭവിച്ചതെന്നും അവർ പറയുന്നു. ‘സെപ്‌സിസ്’ എന്നാൽ ശരീരത്തിലുണ്ടാകുന്ന ഒരു അണുബാധയോട് പ്രതിരോധ സംവിധാനം അസാധാരണമായ രീതിയിൽ പ്രതികരിക്കുകയും സ്വന്തം കലകളെയും അവയവങ്ങളെയും ആക്രമിക്കുകയും ചെയ്യുന്ന അവസ്ഥയാണ്.കൃത്യസമയത്ത് ചികിത്സ ലഭ്യമായില്ലെങ്കിൽ അവയവങ്ങൾ പ്രവർത്തനരഹിതമാകുകയും മരണം സംഭവിക്കുകയും ചെയ്യും. രോഗലക്ഷണങ്ങൾ‌ അവ്യക്തമായ സംസാരം, ‌കഠിനമായ വിറയലും പേശി വേദനയും, ശ്വാസംമുട്ടൽ, ചർമത്തിന്റെ നിറം മാറുന്നത്, കഠിനമായ ക്ഷീണം എന്നിവയാണ്. നായകളുടെ ഉമിനീരിൽ പൊതുവിൽ കാണപ്പെടുന്ന ബാക്ടീരിയകൾ മുറിവുകളിലൂടെ രക്തത്തിൽ കലരുമ്പോഴാണ് അപകടമുണ്ടാകുന്നത്. ഇങ്ങനെ സംഭവിക്കുന്നത് അപൂർവമാണെങ്കിലും ശ്രദ്ധ ആവശ്യമാണെന്നാണ് ഇത്തരം സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത്. മുറിവുകൾ വൃത്തിയാക്കി ബാൻഡേജ് ഉപയോഗിച്ച് മൂടി വെക്കാൻ എപ്പോഴും ശ്രദ്ധിക്കണം. വളർത്തുമൃഗങ്ങളെ മുറിവുകളിൽ നക്കാൻ അനുവദിക്കുകയും അരുത്.അണുബാധ അതിവേഗം പടർന്നതോടെ ജീവൻ രക്ഷിക്കാനായാണ് ഡോക്ടർമാർക്ക് മഞ്ജീത്തിന്റെ രണ്ട് കൈകളും മുട്ടിന് താഴെ രണ്ട് കാലുകളും മുറിച്ചുമാറ്റേണ്ടി വന്നത്. ന്യൂമോണിയയും ബാധിച്ചിരുന്നു. 32 ആഴ്ചകൾ നീണ്ട ആശുപത്രി വാസത്തിന് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് 56കാരി വീട്ടിൽ തിരിച്ചെത്തിയത്. The post വളർത്തുനായ നക്കി; 56കാരിക്ക് നഷ്ടമായത് കൈകളും കാലുകളും; അറിയണം ‘സെപ്സിസ്’ appeared first on Kairali News | Kairali News Live.