തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയനും നടന്‍ മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇന്നിറങ്ങും. കണ്ടും മിണ്ടിയും ഇരുവര്‍ എന്ന് പേരിട്ട അഭിമുഖം ഇന്ന് വൈകിട്ട് ചാനലുകളിലും സാമൂഹിക മാധ്യമ പേജുകളിലും കാണാം. രണ്ട് ദിവസമെടുത്തു ക്ലിഫ് ഹൗസില്‍ ചിത്രീകരിച്ച അഭിമുഖമാണു പുറത്തിറങ്ങുന്നത്. കഴിഞ്ഞ ദിവസം ഇറങ്ങിയ ടീസര്‍ ഏറെ ചര്‍ച്ചയായിരുന്നു.മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമാണ് ഉള്ളടക്കമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സംവിധായകന്‍ ടി കെ രാജീവ് കുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് അഭിമുഖം ഒരുക്കിയത്.