കൊച്ചി കോർപറേഷനിലെ യുഡിഎഫ് ബജറ്റ് നാടിനെ പിന്നോട്ടടിക്കുന്നത്; ‘സമൃദ്ധി’യെ തകർക്കാനും നീക്കമെന്ന് എസ് സതീഷ്

Wait 5 sec.

കൊച്ചി കോർപറേഷനിൽ യു ഡി എഫ് ഭരണ സമിതി അവതരിപ്പിച്ച ബജറ്റ് കൊച്ചിയെ പിന്നോട്ടടിക്കുന്നതാണെന്ന് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്. ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും നിർദ്ദേശങ്ങളും കൊണ്ടുവരാൻ ഭരണസമിതിക്ക് സാധിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം കൊച്ചിയുടെ അഭിമാന പദ്ധതിയായ സമൃദ്ധിയെ തകർക്കുവാനുള്ള നീക്കങ്ങളും യുഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.വിശപ്പിന് തീ വിലയിടുന്ന കൊച്ചി നഗരത്തിൽ കുറഞ്ഞ വിലക്ക് രുചിയേറിയ വിഭവങ്ങൾ വിളമ്പുന്ന ഭക്ഷണശാലയാണ് ‘സമൃദ്ധി’ സാധാരണക്കാർക്ക് ആശ്വാസമായ, കൊച്ചിയുടെ ഈ അഭിമാന പദ്ധതിയെ തകർക്കുവാനുള്ള നീക്കമാണ്കൊച്ചി കോർപ്പറേഷനിൽ യു ഡി എഫിന്റെ പുതിയ നേതൃത്വം കൈക്കൊള്ളുന്നത്. ഒപ്പം കോർപ്പറേഷൻ അവതരിപ്പിച്ചത് ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളോ നയമോ ഇല്ലാത്ത ബജറ്റാണെന്ന് എസ് സതീഷ് പറഞ്ഞു.ALSO READ: കെഎസ്‍യു ആക്രമണം: മന്ത്രി വീണാ ജോർജ് തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു, പ്രതിഷേധം ശക്തംഡെവലപ്മെന്റ് കൗൺസിൽ രൂപീകരണം ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളിലും അവ്യക്തതയും ദുരൂഹതയും ഉണ്ട്. ജിസിഡിഎയും മെട്രോപൊളിറ്റൻ ആസൂത്രണ സമിതിയും നിലനിൽക്കുമ്പോഴാണ് ഇത്തരമൊരു കൗൺസിൽ രൂപീകരിക്കുന്നത്. കേ സ്മാർട്ട് നിലനിൽക്കുമ്പോൾ വിവിധ ഓൺലൈൻ സേവനങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതും സംശയകരമാണ്. തീർത്തും നിരാശജനകമായ ബജറ്റ് ആയിരുന്നു കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് നേതൃത്വ അവതരിപ്പിച്ചത്.The post കൊച്ചി കോർപറേഷനിലെ യുഡിഎഫ് ബജറ്റ് നാടിനെ പിന്നോട്ടടിക്കുന്നത്; ‘സമൃദ്ധി’യെ തകർക്കാനും നീക്കമെന്ന് എസ് സതീഷ് appeared first on Kairali News | Kairali News Live.