വെള്ളൂർ കെപിപിഎല്ലിൽ 741 കോടിയുടെ മെഗാ പദ്ധതിക്ക് തുടക്കം; ശിലാസ്ഥാപനം നിർവ്വഹിച്ച് മന്ത്രി പി രാജീവ്

Wait 5 sec.

കോട്ടയം വെള്ളൂർ കെപിപിഎല്ലിൽ 741 കോടിയുടെ വിപുലീകരണ പദ്ധതിക്ക് തുടക്കം. ആധുനികവത്കരണത്തിന് 100 കോടിയോളം രൂപയാണ് അനുവദിച്ചിട്ടുള്ളത്. പുതിയ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. വെള്ളൂർ കെപിപിഎല്ലിന്റെ ഉൽപാദനശേഷി വർധിപ്പിക്കൽ, ഉത്പന്നങ്ങളുടെ വൈവിധ്യവൽക്കരണം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂണിയൻ ഗവണ്മെൻ്റ് കയ്യൊഴിഞ്ഞ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻ്റ് ലിമിറ്റഡിനെ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നവീകരിച്ച് സംസ്ഥാന പൊതുമേഖലാ സ്ഥാപനമാക്കി വളർത്തിയ ചരിത്രം സമാനതകളില്ലാത്തതാണ്. കടലാസ് ഉത്പന്നങ്ങളുടെ നിർമാണത്തിലേക്ക് കടന്നുകൊണ്ടാണ് ഉത്പാദനം വിപുലീകരിക്കുന്നത്. ഇ-കോമേഴ്സ്, ഫുഡ് ഡെലിവറി മേഖലകളിലെ വലിയ മാർക്കറ്റിനെ മുൻനിർത്തി പാക്കേജിംഗ് പേപ്പർ, റൈറ്റിങ്ങ്&പ്രിൻ്റിംഗ് പേപ്പർ, സ്പെഷ്യാൽറ്റി പേപ്പർ എന്നിവയുടെ നിർമ്മാണത്തിലേക്കും കടക്കുകയാണ് യൂണിറ്റ്. പേപ്പർ ഉത്പന്നങ്ങളുടെ വർധിച്ചുവരുന്ന ആവശ്യകത മുന്നിൽ കണ്ടാണ് കെപിപിഎൽ പുതിയ ഘട്ടത്തിലേക്ക് ചുവടുവെയ്ക്കുന്നത്.ആധുനിക കാലത്തെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുവാനാന്ന് കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് ലക്ഷ്യമിടുന്നതെന്ന് വ്യവസായ വാണിജ്യ മന്ത്രി പി രാജീവ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായിട്ടാണ് വൈവിധ്യവത്കരണത്തിലേക്കും പ്രവർത്തന വിപുലീകരണത്തിലേക്കും കടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഈ ഉൽപ്പന്നങ്ങൾ ഇനി നമ്മുടെ മണ്ണിൽ തന്നെ നിർമ്മിക്കാൻ ഇതിലൂടെ സാധിക്കും. ഒരു പേപ്പർ ക്ലസ്റ്റർ രൂപീകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നതായി മന്ത്രി വ്യക്തമാക്കി.ചടങ്ങിൽ മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. പൊതുമേഖലയെ സംബന്ധിച്ച് വ്യക്തമായ ധാരണയും ഭാവനയും സർക്കാരിനുണ്ടെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.The post വെള്ളൂർ കെപിപിഎല്ലിൽ 741 കോടിയുടെ മെഗാ പദ്ധതിക്ക് തുടക്കം; ശിലാസ്ഥാപനം നിർവ്വഹിച്ച് മന്ത്രി പി രാജീവ് appeared first on Kairali News | Kairali News Live.