തിരക്കേറിയ തീവണ്ടിയിൽ കച്ചവടക്കാരെ പറ്റിച്ച് ഭക്ഷണം മോഷണം; വീഡിയോ വൈറൽ, വ്യാപക പ്രതിഷേധം

Wait 5 sec.

ഇന്ത്യയിൽ കൂടുതൽ ആളുകളും ഗതാഗത മാർഗമായി തെരഞ്ഞെടുക്കാറുള്ള ഒന്നാണ് ട്രെയിൻ. തിരക്കേറിയ ട്രെയിനുകളാണ് നമ്മുടെ ഇന്ത്യൻ റെയ്‌ലുകളിൽ കാണാൻ കഴിയുന്നത്. ഈ ട്രെയിനുകളിൽ പലപ്പോഴും ലഘുഭക്ഷണങ്ങളും പാനീയങ്ങളും ആയി കച്ചവടക്കാരും കയറാറുണ്ട്. ദീർഘ ദൂരയാത്രകൾ ചെയ്യുന്നവർക്ക് ഇവർ ആശ്വാസം തന്നെ ആണ്. എന്നാൽ ഇവരുടെ കയ്യിൽ നിന്നും ലഘുഭക്ഷണങ്ങളും പാനീയങ്ങളും മോഷ്ടിക്കുന്ന യാത്രക്കാരുടെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്. പൗരബോധമില്ലാത്ത ഇത്തരം പ്രവർത്തികൾ അങ്ങേയറ്റം ലജ്ജാകരമാണെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.പുറത്തുവന്ന ഒരു വീഡിയോയിൽ, ട്രെയിനിന്റെ അപ്പർ ബർത്തിൽ ഇരിക്കുന്ന ഒരു യാത്രക്കാരൻ താഴെ കച്ചവടക്കാരൻ കൊണ്ടുപോകുന്ന കൊട്ടയിൽ നിന്ന് എഗ്ഗ് ബിരിയാണി പാക്കറ്റ് മോഷ്ടിക്കുന്നതായി കാണാം. പണം നൽകാതെ എടുത്ത ഈ ബിരിയാണി അയാൾ പിന്നീട് ആസ്വദിച്ച് കഴിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റൊരു വീഡിയോയിൽ, സ്ലീപ്പർ കോച്ചിലൂടെ കച്ചവടക്കാർ കടന്നുപോകുമ്പോൾ വെള്ളം കുപ്പികളും ഭക്ഷണ പാക്കറ്റുകളും ലഘുഭക്ഷണങ്ങളും യാത്രക്കാർ തട്ടിയെടുക്കുന്നതും വ്യക്തമാണ്.ഈ സംഭവങ്ങൾ ഓൺലൈനിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. ഉപജീവനത്തിനായി കഷ്ടപ്പെടുന്ന പാവപ്പെട്ട കച്ചവടക്കാരെ ഇത്തരത്തിൽ വഞ്ചിക്കുന്നത് പട്ടിണി കൊണ്ടല്ലെന്നും, മറിച്ച് വ്യക്തിപരമായ സത്യസന്ധതയുടെയും പൗരബോധത്തിന്റെയും കുറവാണെന്നും പലരും വിമർശിച്ചു.ALSO READ: പശ്ചിമേഷ്യയിലെ യുദ്ധ പശ്ചാത്തലത്തിൽ ഹെയ്ഫ പോർട്ടും ജീവനക്കാരും സുരക്ഷിതമെന്ന് അ​ദാനി ​ഗ്രൂപ്പ്ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ കർശന നടപടി വേണമെന്നും, ഇവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പലരും റെയിൽവേ അധികൃതരെയും റെയിൽവേ സംരക്ഷണ സേനയെയും (RPF) സോഷ്യൽ മീഡിയയിലൂടെ ടാഗ് ചെയ്തിട്ടുണ്ട്. ഐആർസിടിസി (IRCTC) മുഖേന വിതരണം ചെയ്യുന്ന ഭക്ഷണമായതിനാൽ റെയിൽവേ നിയമപ്രകാരം ഇവർ ശിക്ഷിക്കപ്പെടണമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവശ്യപ്പെടുന്നു.The civic sense of Indians is beyond repair, it cannot be improved at any cost.A man was selling egg biryani in the train.Then a person sitting above stole a box of egg biryani.Later he ate the stolen biryani with great relish. pic.twitter.com/VHDfSABCdk— Oppressor (@TyrantOppressor) February 22, 2026 The post തിരക്കേറിയ തീവണ്ടിയിൽ കച്ചവടക്കാരെ പറ്റിച്ച് ഭക്ഷണം മോഷണം; വീഡിയോ വൈറൽ, വ്യാപക പ്രതിഷേധം appeared first on Kairali News | Kairali News Live.