പ്രവാസികൾ സുരക്ഷിതരോ? ഗൾഫ് രാഷ്ട്രങ്ങളുമായി അടിയന്തര ചർച്ച നടത്തി ജയ്ശങ്കർ

Wait 5 sec.

പശ്ചിമേഷ്യ യുദ്ധത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലുള്ള ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ രംഗത്തിറങ്ങി. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കർ വിവിധ ഗൾഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി അടിയന്തര ചർച്ചകൾ നടത്തി. യു എ ഇ, സഊദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ മന്ത്രിമാരുമായാണ് അദ്ദേഹം ഫോണിലൂടെ സംസാരിച്ചത്.