നിരന്തരം ഭൂചലനങ്ങൾ അനുഭവപ്പെടുന്ന രാജ്യമായ നേപ്പാളിൽ വീണ്ടും ഭൂചലനം. കിഴക്കൻ നേപ്പാളിലെ സങ്കുവസഭ ജില്ലയിൽ വെള്ളിയാഴ്ച പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. അതിശക്തമായ ഭൂചലനത്തിൽ ഇതുവരെ നാശ നഷ്ടങ്ങളോ ആളപായങ്ങളോ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെങ്കിലും റിക്ടർ സ്കെയിലിൽ 4.7 തീവ്രതയാണ് ഇന്നുണ്ടായ ഭൂചലനം രേഖപ്പെടുത്തിയിരിക്കുന്നത്. ദേശീയ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രത്തിന്റെ (NEMRC) അറിയിപ്പ് പ്രകാരം വെള്ളിയാഴ്ച പുലർച്ചെ 3:18-നാണ് ഭൂചലനം ഉണ്ടായത്.സങ്കുവസഭ-താപ്‌ലേജുങ് അതിർത്തി മേഖലയിലുള്ള തോപ്കെ ഗോലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നിരന്തരം ഇത്തരം ഭൂചലനങ്ങൾ അനുഭവപ്പെടുന്നത് നാടിനെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പ്രദേശ വാസികൾ വലിയ ആശങ്കയിലാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞയാഴ്ചയും നേപ്പാളിനെ ഭീതിയിലാഴ്ത്തി ഭൂചലനം ഉണ്ടായിരുന്നു. നേപ്പാളിലെ കോശി പ്രവിശ്യയിലാണ് അന്ന് ഭൂചലനം ഉണ്ടായത്. തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്നും ഏകദേശം 400 കിലോമീറ്റർ കിഴക്ക് മാറിയാണ് ഇരു ഭൂചലനങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2015 ൽ നേപ്പാളിനെയാകെ നടുക്കിക്കൊണ്ട് വലിയ ഭൂകമ്പമുണ്ടായിരുന്നു. അന്ന് 9000 പേരാണ് നേപ്പാളിൽ മരിച്ചത്.Also read: അന്ന് മരിച്ചത് 9000 പേർ;ഇന്ന് വീണ്ടും ഭീതിയിലാഴ്ത്തി നേപ്പാളിൽ ഭൂചലനം അതിന് ശേഷം നിർമിതികളിൽ ഉൾപ്പെടെ മാറ്റം വരുത്തിയതായയും അധികാരികൾ പറയുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിൽ ഒന്നാണ് നേപ്പാൾ. നൂറ്റാണ്ടിൽ ഏകദേശം രണ്ട് മീറ്റർ വീതം പ്ലേറ്റുകൾ കൂടിച്ചേരുന്നതിനാലാണ് പതിവായി ഭൂകമ്പങ്ങൾ അനുഭവപ്പെടുന്ന പ്രദേശമായി ഇത് മാറിയത്.The post ഓരോ ആഴ്ചയിലും ഭൂകമ്പങ്ങൾ; കിഴക്കൻ നേപ്പാൾ ജീവിതയോഗ്യമോ? വീണ്ടും ഭൂചലനം appeared first on Kairali News | Kairali News Live.