കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ മാധ്യമങ്ങൾ പടച്ചു വിട്ട വസ്തുതാ വിരുദ്ധ വാർത്തയാണ് എം സ്വരാജ് ചികിത്സ പിഴവിനെ ന്യായീകരിക്കുന്നു എന്നത്. ഈ വാർത്തയുടെ പിന്നിലെ മാധ്യമ അജണ്ടയും സ്ത്യാവസ്ഥയും തുറന്ന് കാട്ടിയിരിക്കുകയാണ് എം സ്വരാജ്. ഒരു പൊതു സമ്മേളനത്തിലെ പാതി കേട്ട പ്രസംഗത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു വാർത്തയെന്നും കനകോലുവിന് കൊടുക്കുന്ന കോടികളിൽ ഒരു ഭാഗം മാധ്യമങ്ങളെ മാനേജ് ചെയ്യാൻ കൂടിയാണ് എന്ന് കേൾക്കുന്നുവെന്നും അത് വസ്തുതയാണെന്ന് തെളിയുകയാണെന്നും എം സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.Also read: ‘കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസിഡറാകാം, പണം വേണ്ട; ഒരു നിമിഷം പോലും ആലോചിക്കാതെയാണ് അദ്ദേഹമത് പറഞ്ഞത്’ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംവാർത്തയാണ്, സത്യമല്ല..‘ചികിത്സാ പിഴവിനെ ന്യായീകരിച്ച് എം സ്വരാജ് ‘എന്ന് മിക്ക ചാനലുകളിലും വാർത്ത കൊടുത്തതായി കാണുന്നു.ഒരു പൊതുസമ്മേളനത്തിലെ പ്രസംഗത്തിനിടയിൽ പാതി കേട്ട ഏതോ വാചകം വെച്ചാണ് ഇങ്ങനെ ഒരു വാർത്ത.“ഏതെങ്കിലും ഒരു ഡോക്ടർ ബോധപൂർവ്വം കിടക്കട്ടെ ഒരു കത്രിക എന്ന് കരുതി വയറ്റിൽ കത്രിക വെക്കുമോ?ഒരു അബദ്ധം പറ്റിയതാണ്.ഒരു തെറ്റ്.ഒരു പിശക് .മെഡിക്കൽ നെഗ്ലിജൻസ്.എവിടെയും എപ്പോഴും സംഭവിക്കാവുന്നതാണ്.ഇത് ന്യായീകരിക്കാനോ, നന്നായി എന്നു പറയാനോ ആരെങ്കിലും തയ്യാറാവുമോ? ഇല്ല .ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് “ഇങ്ങനെയൊക്കെയാണ് പ്രസംഗിച്ചത് ഇതിലെവിടെയാണ് ന്യായീകരണം?“ന്യായീകരിക്കാനോ, ഇത് നന്നായി എന്നു പറയാനോ ആരെങ്കിലും തയ്യാറാകുമോ? ഇല്ല. “എന്നുതന്നെയല്ലേ സംസാരിച്ചത്?കർശനമായി അന്വേഷണം നടത്തി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതൃകാപരമായ നടപടികൾ സ്വീകരിക്കുമെന്ന് കൂടി വ്യക്തമായി പറഞ്ഞിട്ടുണ്ട്.എന്നിട്ടും വാർത്തയിൽ കാണുന്നത് ‘ന്യായീകരിച്ചു’ എന്നാണ് !!!!കനകോലുവിന് കൊടുക്കുന്ന കോടികളിൽ ഒരു ഭാഗം മാധ്യമങ്ങളെ മാനേജ് ചെയ്യാൻ കൂടിയാണ് എന്ന് കേൾക്കുന്നു. അത് വസ്തുതയാണെന്ന് തെളിയുകയാണ്.നടക്കട്ടെ.The post ‘വാർത്തയാണ്,സത്യമല്ല; കനഗോലുവിന് കൊടുക്കുന്ന കോടികൾ മാധ്യമങ്ങളെ മാനേജ് ചെയ്യാൻ കൂടിയാണെന്ന് തെളിയിക്കുകയാണ്’:എം സ്വരാജ് appeared first on Kairali News | Kairali News Live.