ഇടതു സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയ ബ്രഹ്മപുരം സി ബി ജി പ്ലാന്‍റിന്‍റെ ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള നീക്കം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. അമിത് ഷാ ഇടപെട്ടാണ് ബി പി സി എല്‍ സഹകരണത്തോടെ സി ബി ജി പ്ലാന്‍റ് നിര്‍മ്മിച്ചതെന്നായിരുന്നു ഉദ്ഘാടന വേദിയില്‍ സുരേഷ് ഗോപിയുടെ പ്രതികരണം.സുരേഷ് ഗോപിക്ക് വേദിയില്‍ വെച്ചുതന്നെ മന്ത്രി പി.രാജീവ് മറുപടി നല്‍കി. കേന്ദ്രമന്ത്രി ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നെങ്കില്‍ പദ്ധതി കുറച്ചുകൂടി വേഗത്തില്‍ യാഥ്യാര്‍ത്ഥ്യമായേനെയെന്ന് മന്ത്രി പറഞ്ഞു. അതേസമയം അമിത്ഷാ വരുന്നതിനു മുന്‍പുതന്നെ ബ്രഹ്മപുരത്തെ പദ്ധതികള്‍ തീരുമാനിച്ചിരുന്നുവെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.Also read: ആർഎസ്പിയിൽ ഭിന്നത; ഇരവിപുരത്ത് പ്രേമചന്ദ്രന്റെ മകനെതിരെ ഷിബു ബേബിജോൺസി ബി ജി പ്ലാൻറ് ബിപിസിഎല്ലിന്റെ കൂടി ആവശ്യമാണ്. സംസ്ഥാനത്ത് വരാൻ പോകുന്ന മറ്റ് സി ബി ജി പ്ലാന്റുകളുടെ ക്രെഡിറ്റ് ആർക്കാണ് എന്നും മന്ത്രി ചോദിച്ചു. കയ്യടി ഞങ്ങൾ ചോദിച്ചു വാങ്ങാറില്ല. സംസ്ഥാന സർക്കാരിൻ്റെ പ്രവൃത്തികൾ കണ്ട് കയ്യടി ലഭിക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.The post എൽ ഡി എഫ് സർക്കാർ യാഥാര്ഥ്യമാക്കിയ ബ്രഹ്മപുരം സി ബി ജി പ്ലാന്റിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള നീക്കം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി appeared first on Kairali News | Kairali News Live.