‘എന്ത് ധരിക്കണം, എന്ത് കഴിക്കണം എന്ന് തീരുമാനിക്കാൻ മറ്റുള്ളവർ വേണ്ട’; ഇന്ത്യയിലെ ‘തുറിച്ചുനോട്ടങ്ങളെ’ കുറിച്ച് യുവതിയുടെ വൈറൽ പോസ്റ്റ്

Wait 5 sec.

ഇന്ത്യയിൽ പൊതുവിടങ്ങളിൽ അനുഭവപ്പെടുന്ന ‘തുറിച്ചുനോട്ടങ്ങളും’ അനാവശ്യമായ ഇടപെടലുകളും വലിയ ചർച്ചകൾക്ക് വഴിമാറുകയാണ്. വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോഴാണ് നമ്മുടെ നാട്ടിലെ ഈ പ്രവണത എത്രത്തോളം വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്നുണ്ടെന്ന് പലരും തിരിച്ചറിയുന്നത്. സമാനമായ ഒരു അനുഭവമാണ് സന്യ എന്ന യുവതി തന്റെ സിംഗപ്പൂർ യാത്രയെക്കുറിച്ച് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.കഴിഞ്ഞ വർഷം സിംഗപ്പൂരിൽ പോയപ്പോൾ തന്നെ അവിടുത്തെ കെട്ടിടങ്ങളോ ഭക്ഷണമോ അല്ല അത്ഭുതപ്പെടുത്തിയതെന്നും, പകരം മറ്റാരുടെയും ശ്രദ്ധയിൽപ്പെടാതെ സ്വന്തം ഇഷ്ടപ്രകാരം അവിടെ ജീവിക്കാമെന്നതായിരുന്നു ഏറ്റവും വലിയ കാര്യമായി തോന്നിയതെന്നും സന്യ പറയുന്നു. ആരും നിങ്ങളെ തുറിച്ചു നോക്കില്ലെന്നും, ഹോട്ടലിൽ തനിയെ ഇരുന്നോ ജിമ്മിൽ പോയോ സാലഡ് കഴിച്ചോ സമാധാനമായി ജീവിക്കാമെന്നും അവർ കുറിക്കുന്നു. അവിടെ മദ്യം ഒഴിവാക്കിയാൽ പോലും ആരും ചോദ്യങ്ങൾ ചോദിക്കില്ലെന്നത് വലിയൊരു സ്വാതന്ത്ര്യമായാണ് സന്യ വിശേഷിപ്പിക്കുന്നത്.ALSO READ : ‘അടുത്ത ഉത്സവത്തിനു മുന്‍പ് എന്റെ അമ്മായിയമ്മയെ അങ്ങ് മുകളിലേക്കെടുക്കേണമേ…’; വൈറലായി കാണിക്ക വഞ്ചിയിൽ നിന്നും ലഭിച്ച കുറിപ്പ്ഇന്ത്യയിലെ തന്റെ അനുഭവങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടാണ് സന്യ ഈ കാര്യങ്ങൾ പങ്കുവെച്ചത്. നമ്മുടെ നാട്ടിൽ ആരോഗ്യം ശ്രദ്ധിച്ച് ഭക്ഷണം കഴിച്ചാൽ ഉടൻ തന്നെ ‘നീ ഡയറ്റിലാണോ?’ എന്ന ചോദ്യം വരും. ജിമ്മിൽ പോയാൽ ‘ഇത്രയും ബോഡി ഉണ്ടാക്കിയിട്ട് എന്തിനാ?’ എന്ന പരിഹാസമായിരിക്കും ലഭിക്കുക. മധുരം വേണ്ടെന്ന് വെച്ചാൽ അല്പം കഴിക്കാനായി നിർബന്ധിക്കുന്നവരും, നേരത്തെ ഉറങ്ങിയാൽ ‘ബോറത്തി’ എന്ന് വിളിക്കുന്നവരും ഇന്ത്യയിൽ സർവ്വസാധാരണമാണ്. ഓരോ ചെറിയ കാര്യത്തിലും മറ്റുള്ളവർ അഭിപ്രായം പറയുന്നത് ചെയ്യുന്ന കാര്യത്തോടുള്ള താൽപ്പര്യം നശിപ്പിക്കുമെന്ന് സന്യ ചൂണ്ടിക്കാട്ടുന്നു. സിംഗപ്പൂർ മാത്രമല്ല, മലേഷ്യ, ബാലി, തായ്ലൻഡ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും ആളുകൾ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതെ കഴിയുന്നവരാണെന്നും അവർ നിരീക്ഷിക്കുന്നു.ALSO READ : രാജസ്ഥാനിലെ ‘റോയൽ ഡെലിവറി’; കുതിരപ്പുറത്തെത്തിയ ബ്ലിങ്കിറ്റ് ഡെലിവറി സോഷ്യൽ മീഡിയയിൽ തരംഗംസന്യയുടെ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. പലരും യുവതിയുടെ അഭിപ്രായത്തെ അനുകൂലിച്ചപ്പോൾ, ഇത് വിദേശരാജ്യങ്ങളിലെ അപരിചിതത്വം കൊണ്ടാണെന്ന് ചിലർ വാദിക്കുന്നു. ഇന്ത്യയിൽ പലപ്പോഴും വ്യക്തിപരമായ അതിരുകൾ ലംഘിക്കുന്ന തരത്തിലുള്ള കമന്റുകൾ വരുന്നത് മാറ്റപ്പെടേണ്ട ശീലമാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. സന്യയുടെ ഈ നിരീക്ഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.I spent a few weeks in Singapore last year.One thing I didn’t expect to notice: nobody looks at you.Ate alone at restaurants. Nobody stared.Worked out at odd hours. Nobody cared.Ordered a salad. No comments.Skipped alcohol. No questions.Did my own thing. No opinions.… pic.twitter.com/QOVcplPpB4— SANYA | Corporate Athlete Method (@sanyayyyy) February 23, 2026 The post ‘എന്ത് ധരിക്കണം, എന്ത് കഴിക്കണം എന്ന് തീരുമാനിക്കാൻ മറ്റുള്ളവർ വേണ്ട’; ഇന്ത്യയിലെ ‘തുറിച്ചുനോട്ടങ്ങളെ’ കുറിച്ച് യുവതിയുടെ വൈറൽ പോസ്റ്റ് appeared first on Kairali News | Kairali News Live.