ദുബൈ|യു എ ഇയിൽ പുലർച്ചെകളിൽ മൂടൽമഞ്ഞ് ഏതാനും ദിവസം കൂടി തുടരുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മാർച്ച് മാസത്തിന്റെ തുടക്കത്തിൽ താപനില ഉയരാൻ തുടങ്ങും. അതുവരെ മൂടൽ മഞ്ഞ് പ്രതീക്ഷിക്കാം. പുലർച്ചെകളിൽ ദൂരക്കാഴ്ച നന്നേ കുറയും. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി വാഹനാപകടങ്ങൾക്ക് വഴിവെച്ചു. യു എ ഇയിലെ താമസക്കാർ കുറച്ചുകൂടി മൂടൽമഞ്ഞുള്ള പ്രഭാതങ്ങളും ദൃശ്യപരത പൂജ്യത്തോടടുത്ത അവസ്ഥയും പ്രതീക്ഷിക്കണം.ചൊവ്വാഴ്ച, എമിറേറ്റിന്റെ ചില ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് ആയിരുന്നു. രാവിലെ തിരക്കേറിയ സമയങ്ങളിൽ ദൃശ്യപരത കുറഞ്ഞതിനാൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പ്രധാന ഹൈവേകളിൽ വാഹനഗതാഗതം മന്ദഗതിയിലായി. സ്‌കൂൾ ബസുകളും ഓഫീസ് യാത്രക്കാരും വൈകി. ഷാർജയുടെ ചില ഭാഗങ്ങളിലും സമാനമായ അവസ്ഥകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കാറ്റിന്റെയും ഉയർന്ന മർദത്തിന്റെയും സംയോജനമാണ് മൂടൽമഞ്ഞിന് കാരണം.