ഗണഗീതം പാടിയതിനെതിരെ പരാതി: കൊല്ലത്ത് ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം

Wait 5 sec.

കൊല്ലം തൃക്കടവൂർ മഹാദേവക്ഷേത്ര ഉത്സവത്തിൽ ഗാനമേളയിൽ ഗണഗീതം പാടിയതിനെതിരെ പരാതി നൽകിയ ഡി വൈ എഫ് ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം. ഡിവൈഎഫ് ഐ തൃക്കടവൂർ മേഖലാ പ്രസിഡന്റ് അനന്ദുവിന്റെ വീടിന് നേരെയാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ ആക്രമണമുണ്ടായത്. വീടിന് നേരെയുള്ള കല്ലേറിൽ ജനാല ചില്ലുകൾ തകരുകയും മുറ്റത്തിരുന്ന ഇരുചക്ര വാഹനങ്ങളും ചെടിച്ചട്ടികളും അക്രമിസംഘം തല്ലിത്തകർക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.ALSO READ : സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; വേർപാടിലും പുതുജീവനേകി ജിജിൻ: അഞ്ച് അവയവങ്ങൾ ദാനം ചെയ്തുകൊല്ലം തൃക്കടവൂർ മഹാദേവക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയിൽ ഗണഗീതം ആലപിച്ചതിനെതിരെ അനന്ദു പോലീസിൽ പരാതി നൽകിയിരുന്നു. ക്ഷേത്ര ഉത്സവങ്ങളിൽ രാഷ്ട്രീയ സ്വഭാവമുള്ള ഗാനങ്ങൾ ആലപിക്കുന്നത് മതസൗഹാർദ്ദം തകർക്കുമെന്നാരോപിച്ചായിരുന്നു പരാതി. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് ഡിവൈഎഫ്ഐ നേതൃത്വം വ്യക്തമാക്കി.ENGLISH SUMMARY : The residence of a DYFI leader was attacked in Thrikkadavoor, Kollam, following a dispute over the performance of a ‘Ganageetham’ (RSS prayer song) during a temple festivalThe post ഗണഗീതം പാടിയതിനെതിരെ പരാതി: കൊല്ലത്ത് ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം appeared first on Kairali News | Kairali News Live.