വിമർശനങ്ങൾ അവഗണിച്ച് മോദി ഇസ്രയേലിലേക്ക്

Wait 5 sec.

ഗസയിൽ ഇസ്രായേൽ തുടരുന്ന സൈനിക നടപടികളും വംശഹത്യാ ആരോപണങ്ങളും ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനം വിവാദ നിഴലിൽ. ലോകരാഷ്ട്രങ്ങൾ ഇസ്രായേലിൽ നിന്ന് അകലം പാലിക്കാൻ ശ്രമിക്കുമ്പോൾ ഇന്ന് ആരംഭിക്കുന്ന മോദിയുടെ ഈ സന്ദർശനം വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. 2017-ന് ശേഷം ആദ്യമായാണ് മോദി ഇസ്രായേലിൽ എത്തുന്നത്. സന്ദർശനത്തിന്റെ രണ്ടാം ദിനമായ ഫെബ്രുവരി 26-ന് പ്രധാനമന്ത്രി ഇസ്രായേൽ പാർലമെന്റായ നെസറ്റിനെ അഭിസംബോധന ചെയ്യും.ഗസയിൽ ഫലസ്തീനികൾ ഇന്നും ക്രൂരമായി കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നടത്തുന്ന ഈ സന്ദർശനം ഇന്ത്യയുടെ പാരമ്പര്യ നയതന്ത്ര നിലപാടുകൾക്ക് വിരുദ്ധമാണെന്ന വിമർശനം ശക്തമാണ്. ഇസ്രായേലിൽ ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിന് തന്റെ ‘അന്താരാഷ്ട്ര പ്രതിച്ഛായ’ വർദ്ധിപ്പിക്കാനുള്ള ഒരു തന്ത്രമാണ് ഈ സന്ദർശനമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഗസ യുദ്ധം കാരണം അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെട്ട നെതന്യാഹുവിന് മോദിയുടെ സാന്നിധ്യം വലിയൊരു രാഷ്ട്രീയ ആയുധമായി മാറും.ALSO READ : മുസ്ലീം ആണെന്നറിഞ്ഞതോടെ ഹോസ്റ്റൽ നിഷേധിച്ചു; ഒരു ജഡ്ജിക്ക് ഇങ്ങനെ പറയേണ്ടിവരുന്നെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്താകുംഇന്ത്യയിലും ഇസ്രായേലിലും ഈ സന്ദർശനത്തിനെതിരെ ശക്തമായ എതിർപ്പുകൾ ഉയരുന്നുണ്ട്. ഇന്ത്യൻ പാർലമെന്റിന്റെ വിദേശകാര്യ സ്ഥിരം സമിതി സന്ദർശനത്തിന്റെ സമയത്തെച്ചൊല്ലി ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു. ഇതിനു പുറമെ, ഇസ്രായേലിലെ പ്രതിപക്ഷ നേതാവ് യെർ ലാപിഡിന്റെ നേതൃത്വത്തിൽ മോദിയുടെ പാർലമെന്റ് പ്രസംഗം ബഹിഷ്കരിക്കാനുള്ള നീക്കവും സജീവമാണ്. സുപ്രീം കോടതി ചീഫിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഈ ബഹിഷ്കരണ ആഹ്വാനം. പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ നിർണ്ണായകമായ ഇന്ത്യ-ഇസ്രായേൽ സ്വതന്ത്ര വ്യാപാര കരാറിലും (FTA) പ്രതിരോധ ഇടപാടുകളിലും പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് കരുതപ്പെടുന്നത്.The post വിമർശനങ്ങൾ അവഗണിച്ച് മോദി ഇസ്രയേലിലേക്ക് appeared first on Kairali News | Kairali News Live.