റാണി മുഖർജിക്കും രേഖയ്ക്കുമൊപ്പം കീർത്തി സുരേഷ്; മറക്കാനാകാത്ത സായാഹ്നമെന്ന് താരം

Wait 5 sec.

മലയാളികൾക്ക് എന്നും അഭിമാനമായ താരമാണ് കീർത്തി സുരേഷ്. തെന്നിന്ത്യയിലാകെ ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ കീർത്തിക്കായി. ഇപ്പോഴിതാ ബോളിവുഡ് താരങ്ങൾക്കൊപ്പമുള്ള കീർത്തി സുരേഷിന്റെ ഫോട്ടോകളാണ് ശ്രദ്ധനേടുന്നത്.റാണി മുഖർജിക്കും രേഖയ്ക്കുമൊപ്പമുള്ള ഫോട്ടോകളാണ് പുറത്തുവന്നത്. കീർത്തി തന്നെയാണ് ഫോട്ടോകൾ പങ്കുവച്ചതും. റാണി മുഖർജി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മർദാനി 3’. ഈ സിനിമയുടെ സ്പെഷൽ സ്ക്രീനിൽ പങ്കെടുക്കാൻ മുംബൈയിൽ എത്തിയതായിരുന്നു കീർത്തി. View this post on Instagram A post shared by Keerthy Suresh (@keerthysureshofficial)മറക്കാനാകാത്ത സായാഹ്നം എന്ന് കുറിച്ചുകൊണ്ടാണ് മുതിർന്ന നടിമാർക്കൊപ്പമുള്ള ചിത്രം കീർത്തി പങ്കുവച്ചത്. ഒരു ചിത്രത്തിൽ ബോളിവുഡിലെ മറ്റൊരു ശ്രദ്ധേയ നടിയായ ഹുമ ഖുറേഷിയെയും കാണാം. ഏതായാലും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.ALSO READ: ‘കേരള സ്റ്റോറിയിലെ ലവ് ജിഹാദ് ഇരകള്‍ ഇവരാണ്’; പ്രമോഷനായി വേദിയിലെത്തിച്ച 37 സ്ത്രീകളിൽ ഒരാൾ പോലും മലയാളിയല്ല, ചോദ്യം ചെയ്തതോടെ മുങ്ങി അണിയറ പ്രവർത്തകർബ്ലാക്ക് പാന്റ്സ്യൂട്ടിൽ മോഡേൺ ലുക്കിൽ അതിസുന്ദരിയായാണ് കീർത്തി ചിത്രങ്ങളിൽ ഉള്ളത്. അതേസമയം ഏറെ നിരൂപക പ്രശംസ നേടിയ ‘മർദാനി’ ഫ്രാഞ്ചൈസിയിലെ മൂന്നാം സിനിമയാണ് റാണി മുഖർജിയുടെ ‘മർദാനി 3’. ഈ സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ആയുഷ് ഗുപതയുടേതാണ്. നിരവധി സിനിമകളാണ് കീർത്തിയുടേതായി റിലീസിനൊരുങ്ങുന്നത്. വിജയ് ദേവരകൊണ്ട നായകനായ ‘റൗഡി ജനാർദന’യിൽ കീർത്തിയാണ് നായിക. ആന്റണി വർഗീസ് നായകനാകുന്ന ‘തോട്ടം’ എന്ന സിനിമയിലും കീർത്തി പ്രധാന വേഷത്തിലുണ്ട്.The post റാണി മുഖർജിക്കും രേഖയ്ക്കുമൊപ്പം കീർത്തി സുരേഷ്; മറക്കാനാകാത്ത സായാഹ്നമെന്ന് താരം appeared first on Kairali News | Kairali News Live.