മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം; നാളത്തെ 160 അന്താരാഷ്ട്ര സര്‍വീസുകള്‍ ഇന്‍ഡിഗോ റദ്ദാക്കി

Wait 5 sec.

ന്യൂഡല്‍ഹി |  ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് വ്യോമപാതകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിപശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇന്‍ഡിഗോ മാര്‍ച്ച് 2-ന് നടത്താനിരുന്ന 160 വിമാന സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ മുന്‍കരുതല്‍ നടപടിയെന്ന് എയര്‍ലൈന്‍ അറിയിച്ചു.മിഡില്‍ ഈസ്റ്റ് വ്യോമപാതയിലൂടെയുള്ള വിമാന സര്‍വീസുകള്‍ നാളെ രാത്രി 11.59വരെ താല്‍ക്കാലിക സസ്‌പെന്‍ഷഡ് ചെയ്ത സാഹചര്യത്തിലാണ് നടപടിയെന്നും ഇന്‍ഡിഗോ വിശദീകരിക്കുന്നു.ഈ മാസം ഫെബ്രുവരി 28-നോ അതിനുമുമ്പോ ബുക്ക് ചെയ്തവര്‍ക്ക് മാര്‍ച്ച് 7 വരെ തീയതി മാറ്റാനോ ടിക്കറ്റ് തുക പൂര്‍ണ്ണമായും തിരികെ വാങ്ങാനോ അവസരമുണ്ട്. ഇതിനായി അധിക ചാര്‍ജ് ഈടാക്കില്ലെന്നും എയര്‍ലൈന്‍ വിശദീകരിച്ചു. സമാനമായ സാഹചര്യത്തില്‍ എയര്‍ ഇന്ത്യയും മാര്‍ച്ച് 1-ലെ പല അന്താരാഷ്ട്ര സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്