ഇസ്രായേല്‍ ഇറാന്‍ യുദ്ധം; ഗാസയുടെ റഫാ ബോര്‍ഡര്‍ ക്രോസിംഗ് അടച്ചു

Wait 5 sec.

പശ്ചിമേഷ്യ യുദ്ധത്തിലേക്ക് കടന്ന സാഹചര്യത്തിൽ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന ഗാസയുടെ റഫാ ബോര്‍ഡര്‍ ക്രോസിംഗ് അടച്ചതായി ഇസ്രായേൽ ​ഗവൺമെന്റ് വ്യകതമാക്കി. ഗാസയുടെ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിൽ സ്ഥിതി ചെയ്യുന്ന റഫാ ക്രോസിംഗ്, കഴിഞ്ഞ മാസം തുറന്നിരുന്നു. അതിലൂടെ ഏറെ മാസങ്ങള്‍ക്ക് ശേഷം പാലസ്തീനിലുള്ളവർക്ക് പുറം ലോകത്തേയ്ക്ക് സഞ്ചരിക്കാൻ കഴിഞ്ഞിരുന്നു. പാലസ്തീനിലേക്ക് അടിയന്തര വൈദ്യസഹായങ്ങളും ഒപ്പം രോഗികളെ ഉൾപ്പെടെയുള്ളവരെയും പുറത്തേക്ക് എത്തിക്കുന്നതിനുള്ള ഏക വഴി കൂടിയാണ് റഫ ക്രോസിങ്. പുറത്ത് നിന്ന് പാലസ്തീൻ ജനതയ്ക്ക് സഹായമെത്തിക്കുന്നതിനും റഫ ക്രോസിങ് ആണ് ഏറ്റവും പ്രധാനപ്പെട്ട മാർ​ഗം. Also read : പശ്ചിമേഷ്യയിലെ യുദ്ധ പശ്ചാത്തലത്തിൽ ഹെയ്ഫ പോർട്ടും ജീവനക്കാരും സുരക്ഷിതമെന്ന് അ​ദാനി ​ഗ്രൂപ്പ്ഗാസയിലെ രണ്ടര ലക്ഷംത്തോളം ജനങ്ങൾക്ക് ഇപ്പോഴും പുനരധിവാസം നടപ്പായിട്ടില്ല. അതിനാൽ തന്നെ ജനങ്ങൾ പുറത്ത് നിന്നുള്ള സഹായത്തെയാണ് ആശ്രയിക്കുന്നത്. ഏറെക്കാലമായി അടച്ചിരുന്ന റഫ ക്രോസിങ് ഫെബ്രുവരി രണ്ടിനാണ് ഇരുവശത്തേക്കുമുള്ള ​ഗതാ​ഗതത്തിനായി വീണ്ടും സജ്ജീവമായത്.The post ഇസ്രായേല്‍ ഇറാന്‍ യുദ്ധം; ഗാസയുടെ റഫാ ബോര്‍ഡര്‍ ക്രോസിംഗ് അടച്ചു appeared first on Kairali News | Kairali News Live.