ഡൽഹിയിൽ നടക്കുന്ന ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ സിംബാബ്‌വെയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 154 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ സിംബാബ്‌വെ ആദ്യം ബാറ്റ് ചെയ്ത് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് നേടി.വെറും 43 പന്തിൽ 73 റൺസ് നേടിയ നായകൻ സിക്കന്ദർ റാസയുടെ തകർപ്പൻ ഇന്നിംഗ്സാണ് സിംബാബ്‌വെയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. എട്ട് ബൗണ്ടറിയും നാല് സിക്സും ഉൾപ്പെട്ടതായിരുന്നു നാസയുടെ ഇന്നിംഗ്സ്. ക്ലൈവ് മദാണ്ടെ 26 റൺസുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ക്വേന മഫാകയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.Also Read: ധോണിയുമുണ്ട്, ഋതുരാജുമുണ്ട്… പക്ഷെ ചെന്നൈ ജേഴ്സി ലോഞ്ചിൽ മിന്നിത്തിളങ്ങിയത് സഞ്ജു സാംസൺമറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്കിനെയും നായകൻ ഐഡൻ മാർക്കറാമിനെയും റാസ മടക്കി. മൂന്നോവറിൽ 18/2 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. സിംബാബ്‌വെ നേരത്തെ തന്നെ സെമി കാണാതെ പുറത്തതായി, അതെ സമയം സെമി ഉറപ്പിച്ച ദക്ഷിണാഫ്രിക്കയ്ക്കും ഈ മത്സരം നിർണായകമല്ല.The post റാസ മാജിക്! സിംബാബ്‌വെക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 154 റൺസ് വിജയലക്ഷ്യം appeared first on Kairali News | Kairali News Live.