ലോകത്തെ സുരക്ഷിതമാമായ രാജ്യങ്ങളുടെ പട്ടികയിൽ കൂടി ഇടം പിടിച്ച പല രാജ്യങ്ങളും ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടുന്നതാണ്. എന്നാൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സംഘർഷങ്ങൾ ഗൾഫ് രാജ്യങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. അമേരിക്കുയുടേയും ഇസ്രയേലിൻ്റെയും സംയുക്തമ ആക്രമണങ്ങൾക്ക് ശേഷവും തങ്ങളുടെ പരമോന്നത നേതാവ് ഖമേനിയേയും കൊല്ലപ്പെട്ട ശേഷവും തിരിച്ചടി ശക്തമാക്കിയിരിക്കുയാണ് ഇറാൻ . ഇതോടെയാണ് ഗൾഫ് രാജ്യങ്ങളിൽ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. ഖമനേയി കൊല്ലപ്പെട്ടതിന് പ്രതികാരമായി അമേരിക്കൻ സൈനീക കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കാൻ തുടങ്ങിയതോടെയാണ് പ്രരിതസന്ധി രൂക്ഷമായിരിക്കുന്നത്. ഇതോടെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ വലിയ ആശങ്കയിലാണ്. മലയാളികൾ ഒരുപാട് ജേലി ചെയ്യുന്ന നാട് കൂടിയാണ് ഗൾഫ് രാജ്യങ്ങൾ. ബഹ്റൈൻ,ഒമാൻ, യുഎഇ,ഖത്തർ സൗദി അറേബ്യ കുവൈത്ത് എന്നിവടങ്ങളിലെല്ലാം പ്രതിസന്ധികൾ രൂക്ഷമായതായാണ് റിപ്പോർട്ട്. ഒമാനിൽ ഞായറാഴ്ച പുലര്‍ച്ചെ ദുകം വാണിജ്യ തുറമുഖത്തിനുനേരെ ഇറാന്‍ രണ്ട് ഡ്രോണ്‍ ആക്രമണങ്ങൾ നടത്തി. ഇതിൽ 56 പേർക്ക് പരിക്കേറ്റു. മുസണ്ടം തീരത്ത് ഹോര്‍മുസ് കടലിടുക്കിന് സമീപം പലാവുൽനിന്നുള്ള “സ്കൈലൈറ്റ് ‘ എണ്ണക്കപ്പൽ ആക്രമിക്കപ്പെട്ടു. 15 ഇന്ത്യക്കാരും അഞ്ച് ഇറാനികളും ഉള്‍പ്പെടെ 20 ജീവനക്കാരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.Also read: ബഹ്റൈനിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് തീപിടിത്തം; ഒരു മരണമെന്ന് റിപ്പോർട്ട്ബഹറൈനിൽ ഞായർ പുലര്‍ച്ചെ മനാമയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ക്രൗണ്‍ പ്ലാസ ഹോട്ടലിന് സമീപവും മിസൈല്‍-, ഡ്രോണ്‍ ആക്രമണം നടന്നു. ഒരാൾ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. റണ്‍വേക്കും ടെര്‍മിനലിനും ചെറിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. മനാമയിലുള്ള യുഎസ് അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനത്തിന് നേരെ വീണ്ടും ആക്രമണശ്രമം ഉണ്ടായി. ദുബായിലെയും അബുദാബിയിലെയും ജനവാസ മേഖലകളില്‍ മിസൈലുകളുടെ അവശിഷ്ടങ്ങള്‍ വീണ് നാശനഷ്‍ടമുണ്ടായി. അബുദാബിയില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ ഇത്തിഹാദ് ടവറില്‍ പതിച്ച് സ്ത്രീക്കും കുട്ടിക്കും പരിക്കേറ്റതായും വിവരങ്ങളുണ്ട്. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും നാശമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ജെബല്‍ അലി തുറമുഖത്തെ ഇന്ധന സംഭരണികള്‍ക്ക് സമീപം പുക ഉയരുകയും ചെയ്തിരുന്നു.Also read: ഇസ്രയേൽ – ഇറാൻ സംഘർഷം: കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് അഞ്ച് വിമാന സർവീസുകൾദേഹയിലും വലിയ ആക്രമണങ്ങൾ നടന്നതായാണ് പുറത്ത് വരുന്ന വിവരം. മിസൈലുകള്‍ തകര്‍ത്തതിന്റെ പുകപടലങ്ങള്‍ ദോഹ നഗരത്തിലാകെ പടർന്നിരുന്നു. ഇറാന്‍ 65 മിസൈലുകളും 12 ഡ്രോണുകളുമാണ് ഇവിടേക്ക് തൊടുത്ത് വിട്ടത്. വടക്കന്‍ മേഖലയിലെ റഡാര്‍ കേന്ദ്രത്തിന് മിസൈല്‍ ആക്രമണത്തില്‍ തകരാറുണ്ടായി. മിസൈൽ അവശിഷ്‍ടങ്ങള്‍ തെറിച്ചുവീണ് 16 പേര്‍ക്ക് പരിക്കേറ്റു. ഖത്തര്‍ എയര്‍വേയ്സ് തങ്ങളുടെ വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.സൗദി അറേബ്യയിലും കുവൈത്തിലും സ്ഥിതിഗതികൾ സമാനമാണ്. ഇവിടങ്ങളിലെല്ലാം ഉള്ള മലയാളികളായ പ്രവാസികൾ ഉൾപ്പെടെ സുരക്ഷിതരാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം പ്രവർത്തനം ആരംഭിച്ച നോർക്ക ഹെൽപ് ഡസ്കും കാര്യം വ്യക്തമാക്കുന്നുണ്ട്. ഇന്ന് ഗൾഫ് രാജ്യങ്ങളിൽ വലിയ തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നതും ആശങ്കയ്ക്ക് അയവ് വരുത്തുന്നതാണ്. The post ആശങ്കയിൽ ഗൾഫ് രാജ്യങ്ങൾ; ഇനി ജീവിക്കാൻ പേടിക്കേണ്ടതുണ്ടോ? പ്രശ്നങ്ങളെവിടെയൊക്കെ? appeared first on Kairali News | Kairali News Live.