ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ മരണത്തിൽ കശ്മീരിൽ പ്രതിഷേധം ശക്തം. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കശ്മീരിൽ കനത്ത സുരക്ഷ നിയന്ത്രങ്ങൾ ഏർപ്പെടുത്തി. സുരക്ഷ മുൻനിർത്തി ലാൽ ചൗക്ക് സീൽ ചെയ്തു. സഞ്ചാരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന വിലയിരുത്തലിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ജില്ലകൾ തമ്മിലുള്ള സഞ്ചാരത്തിന് നിരോധനം ഉണ്ട്. ആളുകൾ സംഘടിക്കുന്നത് തടയാൻ ചെക്പോസ്റ്റുകൾ സ്ഥാപിക്കാനും നിർദേശം. അതേസമയം, ദുഃഖം രേഖപ്പെടുത്താൻ അവസരം നിഷേധിക്കുന്നത് ക്രൂരമെന്ന് കശ്മീരികൾ പ്രതികരിച്ചു.Also read: ആശങ്കയിൽ ഗൾഫ് രാജ്യങ്ങൾ; ഇനി ജീവിക്കാൻ പേടിക്കേണ്ടതുണ്ടോ? പ്രശ്നങ്ങളെവിടെയൊക്കെ?അതിനിടെ, പശ്ചിമേഷ്യയിലെ യുദ്ധസമാന സാഹചര്യം വിലയിരുത്തി കേന്ദ്ര സുരക്ഷാകാര്യ മന്ത്രിസഭ. പൗരന്മാർക്ക് സുരക്ഷ ഒരുക്കാൻ നിർദേശം നൽകി. യാത്രക്കാർ, വിദ്യാർത്ഥികൾ എന്നിവർക്ക് സഹായം നൽകണം. ഇന്ത്യക്കാർക്ക് ആവശ്യമായ പ്രായോഗിക നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രാദേശിക സുരക്ഷ, സാമ്പത്തികം, വാണിജ്യം എന്നീ മേഖലയിലെ പ്രത്യാഘാതങ്ങൾ അവലോകനം ചെയ്തതായും കേന്ദ്രം അറിയിച്ചു.English summary : Protests in Kashmir over the death of Iran’s Supreme Leader Ayatollah KhameneiThe post ഖമനേയിയുടെ മരണത്തിൽ കശ്മീരിൽ പ്രതിഷേധം ശക്തം; ലാൽ ചൗക്ക് സീൽ ചെയ്തു appeared first on Kairali News | Kairali News Live.