ബയേണിനെ വീഴ്ത്തി പിഎസ്ജി ഫൈനലിൽ; ചാമ്പ്യൻസ് ലീഗിൽ കിരീടപോരാട്ടം ആഴ്സണലുമായി

Wait 5 sec.

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫെെനൽ ബർത്തുറപ്പിച്ച് പിഎസ്ജി. രണ്ടാം സെമിയിൽ ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയും ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കുമാണ് ഏറ്റുമുട്ടിയത്. രണ്ടാം പാദമത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ ആയിരുന്നു ജർമൻ കരുത്തന്മാരുടെ തോൽവി. മ്യൂണിക്കിലെ അലയൻസ് അരീനയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചെങ്കിലും, ഇരുപാദങ്ങളിലുമായി 6-5 എന്ന അഗ്രിഗേറ്റ് സ്കോറിലാണ് പിഎസ്ജി കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പിഎസ്ജി ആധിപത്യം ഉറപ്പിച്ചു. മൂന്നാം മിനിറ്റിൽ ഖ്വിച ക്വാരറ്റ്‌സ്‌ഖേലിയ നൽകിയ പാസിൽ നിന്ന് ഔസ്മാൻ ഡെംബെലെയാണ് പിഎസ്ജിക്കായി ഗോൾ നേടിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഇഞ്ചുറി ടൈമിൽ ഹാരി കെയ്ൻ ബയേണിനായി സമനില ഗോൾ കണ്ടെത്തിയെങ്കിലും ഫൈനലിലെത്താൻ അത് പര്യാപ്തമായിരുന്നില്ല. ഈ തോൽവിയോടെ ബുണ്ടസ് ലിഗയും ജർമൻ കപ്പും ചാമ്പ്യൻസ് ലീഗും അടങ്ങുന്ന ബയേണിന്റെ ട്രെബിൾ സ്വപ്നങ്ങളും അവസാനിച്ചു.ALSO READ: ഐപിഎൽ 2026 ഫൈനൽ വേദി ബംഗളുരുവിൽ നിന്നും മാറ്റിയതിന് കാരണം ഇതാണ്മെയ് 30-ന് ബുഡാപെസ്റ്റിൽ നടക്കുന്ന ഫൈനലിൽ പിഎസ്ജി ആഴ്സണലിനെ നേരിടും. അത്‌ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ചാണ് ആഴ്സണൽ ഫൈനലിലെത്തിയത്. നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഫൈനലിൽ പ്രവേശിക്കുന്നത്. കഴിഞ്ഞ വർഷം മ്യൂണിക്കിൽ വെച്ച് നടന്ന ഫൈനലിൽ ഇന്റർ മിലാനെ തകർത്ത് തങ്ങളുടെ കന്നി കിരീടം പിഎസ്ജി നേടിയിരുന്നു. തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഫ്രഞ്ച് ക്ലബ് ഇനി ഹംഗറിയിലേക്ക് വണ്ടി കയറുന്നത്.The post ബയേണിനെ വീഴ്ത്തി പിഎസ്ജി ഫൈനലിൽ; ചാമ്പ്യൻസ് ലീഗിൽ കിരീടപോരാട്ടം ആഴ്സണലുമായി appeared first on Kairali News | Kairali News Live.